16 10 2022 തീയതി യോദ്ധാവ് എന്ന കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കൂട്ട ഓട്ട മത്സരത്തിനായി രാവിലെ 07. 30 മണി മുതൽ അന്നേദിവസം രാവിലെ 09.00 മണി വരെ വർക്കല മൈതാനം ഭാഗത്തുനിന്നും വർക്കല പാപനാശം ഭാഗത്തുനിന്നും ആൽത്തറമൂട് ജംഗ്ഷൻ, ഗസ്റ്റ് ഹൗസ് ജംഗ്ഷൻ കൊച്ചുവിള മുക്ക് .ഹെലിപ്പാട് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ റോഡിൽ ഗതാഗത നിയന്ത്രണവും വാഹന പാർക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്
ഇതുവഴിയുള്ള ഗതാഗതം മേൽപ്പടി സമയത്ത് പരമാവധി പൊതു ജനങ്ങൾ ഒഴിവാക്കേണ്ടതാണ്
മാന്തറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അഞ്ചുമുക്ക് ജംഗ്ഷനിൽ നിന്നോ കൊച്ചുവിള മുക്ക് ജംഗ്ഷൻ എത്തുന്നതിനു മുമ്പ് കുരക്കണ്ണി ജംഗ്ഷനിൽ നിന്നോ ഇടത്തേക്ക് തിരിഞ്ഞ് പുന്നമൂട് ജംഗ്ഷനിൽ എത്തി വർക്കല മൈതാനം വഴി കല്ലമ്പലം കടക്കാവൂർ ഭാഗങ്ങളിലേക്ക് പോകാവുന്നതാണ്
വർക്കല മൈതാനം ഭാഗത്ത് നിന്നും മാന്തറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ മൈതാനം പുന്നമൂട് നടയറ അല്ലെങ്കിൽ മൈതാനം പുന്നമൂട് ജനത മുക്ക് വഴി പോകേണ്ടതാണ് മേൽപ്പടി സമയങ്ങളിൽ റോഡിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന കൂട്ട ഓട്ടം ഉള്ളതിനാൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ഇതു വഴിയുള്ള വാഹനഗതാഗതം പരമാവധി പൊതു ജനങ്ങൾ ഒഴിവാക്കേണ്ടതാണ് എന്ന് വർക്കല ഡി വൈ എസ് പി അറിയിക്കുന്നു.