*സ്വയംതൊഴിൽ പദ്ധതിക്ക് അപേക്ഷിക്കാം*

എംപ്ലോയ്‌മെഞ്ച് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള 21നും 50നും മദ്ധ്യേ പ്രായമുള്ളവർക്ക് സ്വയം തൊഴിൽ ആരംഭിക്കുവാനായി ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വായ്പയും, ഇരുപതിനായിരം രൂപ വരെ സബ്‌സിഡിയും നൽകുന്ന കെസ്‌റു സ്വയം തൊഴിൽ പദ്ധതി, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള 21നും 45 നും മദ്ധ്യേ പ്രായമുള്ള ഒന്നിൽ കൂടുതൽ പേർക്ക് സംയുക്ത സംരംഭം ആരംഭിക്കുവാനായി ബാങ്ക് മുഖേന പത്തു ലക്ഷം രുപ വരെ വായ്പയും, രണ്ടു ലക്ഷം രൂപ വരെ സബ്‌സിഡിയും നൽകുന്ന മൾട്ടി പർപ്പസ് സർവീസ് സെന്റേഴ്‌സ്/ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതി, എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം www.employment.kerala.gov.in    എന്ന വെബ്‌സൈറ്റിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആറ്റിങ്ങൽ: 0470 2622237, ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കിളിമാനൂർ: 0470 2671805, ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നെടുമങ്ങാട്: 0472 2804333, ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നെയ്യാറ്റിൻകര: 0471 2222548, ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാട്ടാക്കട: 0471 2295030, റൂറൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കഴക്കൂട്ടം: 0471 2413535, ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പാലോട്: 0472 2840480, മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തിരുവനന്തപുരം: 0471 2741713.