*9 വയസ്സുള്ള ബാലികയെ ശാരീരികമായി പീഡിപ്പിച്ച* *39 കാരൻ പിടിയിൽ*

കിളിമാനൂർ , മേലേക്കോണം ഹസീന മൻസിൽ എ. ഫൈസൽ (39) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. കോവിഡ് കാലത്ത് സ്കൂൾ അവധിയായിരുന്ന സമയം ബന്ധുവീട്ടിൽ വന്നു നിന്ന ബാലിക പ്രതിയുടെ വീട്ടിൽ ടിവി കാണാൻ എത്തിയപ്പോൾ പല ദിവസങ്ങളിലായി വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി കിടപ്പുമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോവിഡിന് ശേഷം ബന്ധുവീട്ടിൽ നിന്നും സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ ബാലിക പഠനത്തിനായി സ്കൂളിലേക്ക് എത്തിയപ്പോൾ മാനസികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നടത്തിയ കൗൺസിലിംങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി പ്രതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും പിടികൂടുകയായിരുന്നു. കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത്ത്.കെ.നായർ, ജിഎസ്ഐ പ്രദീപ്, എഎസ്ഐ താഹിറുദ്ദീൻ , സീനിയർ സിപിഒ ഷാജി, മഹേഷ്, ബിനു, രജിത്ത് രാജ്, സിപിഒമാരായ കിരൺ, സുനിൽ, ജയചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.