പോത്തൻകോട് : മുൻ ജില്ലാ കളക്ടറും ശാന്തിഗിരി ആയൂർവേദ സിദ്ധ വൈദ്യശാല മുൻ ജനറൽ മാനേജറും സംസ്ഥാന സഹകരണ ബാങ്ക് മുൻ എം.ഡിയുമായിരുന്ന ലക്ഷ്മിപുരം ജ്ഞാനശ്രീ വീട്ടിൽ എം.കെ. ഭാസ്കരൻ (89) നിര്യാതനായി. ഇന്ന് രാവിലെ 8.20 നായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1983 മുതൽ 1985 വരെ തിരുവനന്തപുരം ജില്ലാ കളക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ :
ഡോ. ഉഷാകുമാരി .ബി ( റിട്ട. അഡീഷണൽ ഡയറക്ടർ, കേരള ഹെൽത്ത് സർവീസസ്) ,
ഷാജി.ബി ( കൺവീനർ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം), മണിലാൽ.ബി ( അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), മിനിമോൾ ബി ( എ.ജി.എം- അക്കൗണ്ട്സ്, ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ)
മരുമക്കൾ:
പ്രദീപ് കുമാർ.ഡി (സീനിയർ ജനറൽ മാനേജർ, ഓഫീസ് ഓഫ് ജനറൽ സെക്രട്ടറി),
സുപ്രിയ. എ (കോർഡിനേറ്റർ, ശാന്തിഗിരി മാതൃ മണ്ഡലം), ബിജുമോൾ കെ. ബി ( മഹിത) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ,
അനിൽ കെ.എസ് (റിട്ട.ജോയിന്റ് രജിസ്ട്രാർ, കേരള ഹൈക്കോടതി).
സംസ്കാരം ഇന്ന് (16/10/2022 ഞായറാഴ്ച) വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ നടന്നു .