ബസ് യാത്രക്കാരിയുടെ ബാഗിൽ നിന്നും 8000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചു; യുവതിയെ യാത്രക്കാർ പിടികൂടി

ആയുർ സ്വദേശിനിയായ യുവതി യാത്ര ചെയ്ത ബസിൽ ഒപ്പം ഒരു സീറ്റിൽ ഇരുന്ന് യാത്ര ചെയ്ത തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് 8000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചത് .

8000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചു
തമിഴ്നാട് സ്വദേശിനി പിടിയിൽ
പിടികൂടിയത് ബസ് യാത്രികർ
കൊല്ലം: ബസ് യാത്രക്കാരിയായ യുവതിയുടെ ബാഗിൽ നിന്നും 8,000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനിയെ ബസ് യാത്രക്കാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. അഞ്ചൽ ആർ. ഓ ജംഗ്ഷനിലെ പുനലൂർ റോഡിലെ ബസ് സ്റ്റാൻഡിലാണ് സംഭവം.

ആയുർ സ്വദേശിനിയായ യുവതി യാത്ര ചെയ്ത ബസിൽ ഒപ്പം ഒരു സീറ്റിൽ ഇരുന്ന് യാത്ര ചെയ്ത തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് 8000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്. പണം മോഷ്ടിച്ചത് ശ്രദ്ധയിൽപ്പെട്ട ആയൂർ സ്വദേശിനിയായ യുവതിക്ക് സംശയം തോന്നിയതോടെ തമിഴ്നാട് സ്വദേശിനി പേഴ്സ് തറയിൽ ഇട്ട് തടിതപ്പാനും ശ്രമിച്ചു.

ബസ്സിൽ നിന്നും ഇറങ്ങിപ്പോയ തമിഴ്നാട് സ്വദേശിനിയെ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ലായിരിന്നു. പിന്നീട് ബസ് സ്റ്റാൻഡിൽ എത്തിയ പത്തനംതിട്ട കെഎസ്ആർടിസി ബസ്സിൽ തമിഴ്നാട് സ്വദേശിനി കയറാൻ ശ്രമിച്ചപ്പോഴാണ് യുവതിയെ നാട്ടുകാരും ബസ് യാത്രക്കാരും പിടികൂടിയത്.

കെഎസ്ആർടിസി ബസ്സിൽ തന്നെ തമിഴ്നാട് സ്വദേശിയായ യുവതിയെ തടഞ്ഞുവച്ച് അഞ്ചൽ പോലീസിനെ വരുത്തിയാണ് മോഷ്ടാവിനെ പോലീസിന് കൈമാറിയത്. ആയുർ സ്വദേശിനിയായ യുവതിയുടെയും ബസ് യാത്രക്കാരുടെയും സമയോചിതമായി ഇടപെടെൽ കൊണ്ടാണ് മോഷ്ടിക്കപ്പെട്ട പേഴ്സും പണവും തിരികെ കിട്ടിയത്.