ആറ്റിങ്ങൽ: ആലംകോട് ഡർവീഷ് മൻസിലിൽ ഷാഹുൽ ഹമീദ് അന്തരിച്ചു. 80 വയസ്സായിരുന്നു. കബറടക്കം ഇന്ന് (29-10- 22 ) വൈകിട്ട് 5ന് ആലംകോട് ജമാ അത്തിൽ . ഇന്ന് രാവിലെ 9.30 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കടുവയിൽ K T C T ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐ എസ് ആർ ഒ യിൽ ഡ്രൈവറായി ദീർഘകാലം പ്രവർത്തിച്ചു. ആറ്റിങ്ങൽ നഗരസഭയിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ള റുഹൈനത്ത് ബീവിയാണ് ഭാര്യ.. മക്കൾ: ഡർവിഷ് അഹമ്മദ് , നസീമാബീവി , തൻസിമാ ബീവി.... മരുമക്കൾ : പരേതനായ അസീം, നിസ്സാർ, ബീന .