ആറ്റിങ്ങൽ സ്വകാര്യ ബസ്സ് സ്റ്റാന്റിന് എതിർവശം മാക്സ് കോംപ്ലക്സിൽ ഹരിശ്രീ പേപ്പർ സ്റ്റോർ ഉടമ പ്രസന്നകുമാർ(62)അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ്സ് സ്റ്റാന്റിന് എതിർവശം മാക്സ് കോംപ്ലക്സിൽ ഹരിശ്രീ പേപ്പർ സ്റ്റോർ ഉടമ പ്രസന്നകുമാർ അന്തരിച്ചു. 62 വയസ്സായിരുന്നു. കല്ലറ നെല്ലിടിപ്പാറ സ്വദേശിയാണ്. ഇന്ന് (23-10-22 ) ഉച്ചയ്ക്ക് 12 മണിക്കാണ് അന്ത്യം സംഭവിച്ചത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം, തിരിച്ചു പോകുന്നവഴി കട അവധിയായിരുന്നെങ്കിലും കടയുടെ മുന്നിലെത്തി. ഈ സമയം ശാരീരികമായി അസ്വസ്തത തോന്നിയതിനെ തുടർന്ന് സമീപത്തെ ഗിരിജാ ലാബിൽ ടെസ്റ്റ് നടത്തിയ ശേഷം കടയുടെ മുന്നിൽ നിൽക്കുമ്പോൾ കുഴഞ്ഞുവീണു . ഉടൻ തന്നെ ആറ്റിങ്ങൽ ഗോകുലംആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യയും മകളും വിദേശത്തായതിനാൽ അവർ എത്തിയ ശേഷമായിരിക്കും അനന്തരനടപടികൾ സീകരിക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.