*കല്ലമ്പലം പുതുശ്ശേരിമുക്ക് പാവല്ല ഷിജു ഭവനിൽ പ്രസാദ്( 62 )ഒറ്റപ്പാലം റെയിൽവേ ട്രാക്കിൽ ട്രെയിനിൽ നിന്നും വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി*.

കല്ലമ്പലം പുതുശ്ശേരിമുക്ക് പാവല്ല ഷിജു ഭവനിൽ പ്രസാദ്( 62  )
ഒറ്റപ്പാലം റെയിൽവേ ട്രാക്കിൽ ട്രെയിനിൽ നിന്നും വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി . 

പ്രസാദ് കുടുംബസമേതം ബംഗളൂരുവിലാണ് താമസം 
പ്രസാദ് പെയിൻറിംഗ് തൊഴിലാളിയും ഭാര്യ  ഷീബ
സ്വന്തമായി ബ്യൂട്ടിപാർലർ സ്ഥാപനവും  നടത്തുകയായിരുന്നു .

നാട്ടിലേക്ക്  ട്രെയിനിൽ
വരുന്നതിനിടയിലാണ് അപകടം നടന്നത്. 
യാത്രയ്ക്കിടയിൽ ഒറ്റപ്പാലം മങ്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ
മൈസൂർ കൊച്ചുവേളി എക്സ്പ്രസിൽ നിന്നും പ്രസാദ് രാത്രിയിൽ തെറിച്ച് പുറത്ത് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക അനുമാനം .

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ പാവല്ലയിൽ വീട്ടിലെത്തുന്ന ഭൗതിക ദേഹം
വീട്ടുവളപ്പിൽ സംസ്കരിക്കും .

രണ്ട് ആൺമക്കളാണ്  പ്രസാദിന് . വിദേശത്തുള്ള ഒരു മകൻ എത്തിയതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക...!