സതേൺ റെയിൽവേയിലും ഈസ്റ്റേൺ റെയിൽവേയിലുമായി 6269 അപ്രന്റിസ് ഒഴിവ്. സതേൺ റെയിൽവേയിൽ 3154, ഈസ്റ്റേണിൽ 3115 എന്നിങ്ങനെയാണ് അവസരം. സതേൺ റെയിൽവേയിൽ പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂർ, സേലം, പെരമ്പൂർ, ചെന്നൈ, ആരക്കോണം, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലാണ് അവസരം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാത്രമായി 1086 ഒഴിവുണ്ട്. 1–2 വർഷ പരിശീലനം.
യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. സ്റ്റൈപൻഡ്: 6,000– 7,000 രൂപ. www.sr.indianrailways.gov.in ഇൗസ്റ്റേൺ റെയിൽവേയുടെ കീഴിലെ ഒഴിവുകളിലേക്ക് ഒക്ടോബർ 29 വരെ അപേക്ഷിക്കാം. www.rrcer.com