*രക്ഷാപ്രവർത്തനത്തിനിടെ ആംബുലൻസിലേക്ക് കാർ ഇടിച്ചുകയറി 5 മരണം*

മുംബൈ : മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 2.20ഓടെയായിരുന്നു അപകടം. ഇതിന് കുറച്ചുമുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലൻസ് ഉൾപ്പെടയുള്ള വാഹനങ്ങൾക്കിടയിലേക്ക് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് കയറുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനായി റോഡരികിൽ നിർത്തിയിട്ടതായിരുന്നു ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.