വര്‍ക്കല: അയിരൂരില്‍ ഇലകമണ്‍ പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന 4 കടമുറികള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വര്‍ക്കല ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണം.
കാരണമെന്നാണ് പ്രാഥമിക നിഗമനം . അയിരൂര്‍ സ്വദേശി സൈലുലാദിയുടെ ഉടമസ്ഥതയിലുള്ളതാണ് കട മുറികള്‍. ഇപ്പോള്‍ അയിരൂര്‍ സ്വദേശി വിക്ടര്‍ ആണ് വാടകയ്ക്ക് നടത്തുന്നത്. ഇതില്‍ ആക്രി കടയും, പ്രഫഷണല്‍ സ്റ്റോറും ഫാന്‍സി കടയും ആണ് പ്രവര്‍ത്തിക്കുന്നത്. 4 മുറി കടകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടങള്‍ തിട്ടപ്പെടുത്തിയിട്ടില്ല. 80 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്.