ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം (ചെക്കാലക്കോണം) കോണത്തുവീട്ടിൽ എസ് സജീവ് അന്തരിച്ചു. 49 വയസ്സായിരുന്നു. കടമ്പാട്ടുകോണം ആലുവിളവീട്ടിൽ പരേതനായ സദാശിവൻപിള്ള ( ഉണ്ണി )യുടെയും ചന്ദ്രികയുടെയും മകനാണ്... സംസ്കാരം , ഇന്ന് ഉച്ചക്ക് ശേഷം കടമ്പാട്ടുകോണത്തെ വീട്ടിൽ പൊതുദർശനത്തിന് ശേഷം തെഞ്ചേരിക്കോണം കോണത്ത് വീട്ടുവളപ്പിൽ വൈകിട്ട് 4.30 ന് നടക്കും. കഴിഞ്ഞ ശനിയാഴ്ച രാത്രി 8 മണിയോടെ ദേശീയപാതയിൽ ചാത്തമ്പറ ജംഗ്ഷന് സമീപം റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. വിദേശത്തായിരുന്ന സജീവ് കുറച്ചുനാൾ മുൻപ് തിരിച്ചെത്തിയതായിരുന്നു... ഭാര്യ: ഷൈജി (സുജ ). മക്കൾ: അതുൽജീവ് , അദ്രജസജീവ് .