തിരുവനന്തപുരം:കേരള സംഘത്തിന്റെ വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സഹായിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു യാത്ര. യാത്രാലക്ഷ്യങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയാണ് യൂറോപ്യൻ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു വിദേശയാത്ര. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണഫലം യാത്ര കൊണ്ട് ലഭിച്ചു.
പഠന- ഗവേഷണ മേഖലകളിലെ സഹകരണം, കേരളത്തിലുള്ളവര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, സംസ്ഥാനത്തേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കല്‍ തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു യാത്ര. ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങല്‍ ഉണ്ടാക്കാനായി. നാളെയുടെ പദാര്‍ത്ഥമെന്ന് വിശേഷിപ്പിക്കുന്ന ഗ്രാഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കി. ഫിന്‍ലന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രവാസി സമൂഹ്തതിന്റെ സഹകരണം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് യുകെയില്‍ 42000 നഴ്‌സുമാരുടെ ഒഴിവ് വരും. ആരോഗ്യമേഖലയില്‍ യുകെയിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതിദുരന്തം തടയാൻ നോർവേയുടെ പിന്തുണയുണ്ട്. പ്രളയ മാപ്പിങ്ങിന് നോർവേ സഹായം വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യബന്ധന മേഖലയിലും സഹായമുണ്ട്. വയനാട് തുരങ്കപാതയ്ക്ക് സാങ്കേതിക സഹായം നൽകും. നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് സാങ്കേതിക സഹായം നൽകുക.
കൊച്ചിയിലെ ഗിഫ്റ്റ് സിറ്റിയിൽ വെയിൽസിൻ്റെ സഹായം ഉണ്ടാകും. നിക്ഷേപ വാഗ്ദാനം നൽകിയിട്ടുണ്ട്.
ഫിൻലൻഡ്, നോർവെ, യുകെ എന്നിവിടങ്ങളിലാണ് ഓദ്യോഗിക സംഘം സന്ദർശനം നടത്തിയത്. യുകെയുടെ ഭാഗമായ വെയ്ൽസിലും കൂടിക്കാഴ്ചകൾ നടന്നു. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുക, കൂടുതല്‍ വ്യവസായ നിക്ഷേപം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികളുടെ സഹായം അഭ്യർഥിച്ചു. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ഉൾപ്പടെ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ നിന്നും യു കെയിലേക്ക് തൊഴിൽ കുടിയേറ്റത്തിനുള്ള അനുമതി ലഭ്യമായതായും മുഖ്യമന്ത്രി വ്യക്തമാക്കി. നവംബറിൽ ഒരാഴ്ച നീളുന്ന യു കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ആദ്യ പരിഗണന ആരോഗ്യ മേഖലയിലുള്ളവർക്കായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ ഇതര മേഖലയിലെ പ്രൊഫഷണലുകൾക്കും യു കെ തൊഴിൽ കുടിയേറ്റം സാധ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.