വെമ്പായം സ്വദേശിനിയുടെ 4പവൻ സ്വർണ മാല ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും കവർന്ന ആന്ധ്ര സ്വദേശിനിയെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ആറ്റിങ്ങൽ: കെഎസ്ആർടിസി ബസിനുള്ളിൽ മാല മോഷണം ആന്ധ്ര സ്വദേശിയെ പോലീസ് പിടികൂടി. തിരുവനന്തപുരം നിന്നും കൊല്ലം ഭാഗത്തേക്കു പോയ സൂപ്പർ ഫാസ്റ്റിലാണ് സംഭവം. വെമ്പായം സ്വദേശിയായ സ്ത്രീയുടെ ബാഗിൽ നിന്നും 4 പവന്റെ സ്വർണ മാല ആന്ധ്ര സ്വദേശിയായ സ്ത്രീ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നി ബാഗിൽ നോക്കിയപ്പോൾ മാല മോഷണം പോയതായി മനസിലാക്കുകയും സംശയം തോന്നിയ ആന്ധ്ര സ്വദേശിയെ ബസ്സിലെ മറ്റ് യാത്രക്കാർ പരിശോധിക്കുകയും ആ സമയം ഇവർ ബസ്സിനുള്ളിൽ മാല വലിച്ചെറിയുകയുമായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. ആറ്റിങ്ങൽ പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.