നെല്ലനാട് കീഴായിക്കോണത്ത് പഞ്ഞിയൂരിലാണ് തൊഴിലുറപ്പ് തൊഴിലാളികളെയാണ് ജോലിക്കിടെ പന്നി കുത്തിയത്. 45 ഓളം തൊഴിലാളികൾ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് പത്തോളം വരുന്ന പന്നിക്കൂട്ടം ആക്രമിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികളായ വെളുത്തപാറ വടക്കേ വീട്ടിൽ ശാന്തി, ഭൂതമടക്കി മംഗലത്ത് വീട്ടിൽ ജയശ്രീ, വെളുത്തപാറ തടത്തരികത്ത് വീട്ടിൽ സുരേഷ് തുടങ്ങിയവർക്കാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
പരിക്കേറ്റ ഇവരെ വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു