ശിവഗിരി തീര്‍ത്ഥാടനംകമ്മിറ്റി രൂപീകരണം 24-ന്

ശിവഗിരി  : 90-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി തീര്‍ത്ഥാടന കമ്മിറ്റി രൂപീകരണ സമ്മേളനം 24 ന് മൂന്ന് മണിയ്ക്ക് ശിവഗിരി മഠത്തില്‍ നടക്കും. ഗുരുദേവ വിശ്വാസികളും, ശിവഗിരി ബന്ധുക്കളും വിവിധ  ഗുരുദേവ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും സമ്മേളനത്തില്‍  പങ്കെടുക്കണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി, സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവര്‍ അറിയിച്ചു.