ശിവഗിരി : ഗുരുധര്‍മ്മപ്രചരണസഭയുടെ നേതൃത്വത്തില്‍ 23, 24 തീയതികളില്‍ ശിവഗിരി കണ്‍വന്‍ഷന്‍ സെന്‍ററില്‍ നേതൃത്വശില്‍പ്പശാല നടക്കും. ശില്‍പ്പശാലയില്‍ സഭാ കേന്ദ്ര ഭാരവാഹികള്‍, കേന്ദ്രസമിതിയംഗങ്ങള്‍ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍, മണ്ഡലം പ്രസിഡന്‍റ് , സെക്രട്ടറി പോഷക സംഘടനകളുടെ കേന്ദ്ര ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
23 ന് രാവിലെ ഒന്‍പതിന് രജിസ്ട്രേഷനെത്തുടര്‍ന്ന് പത്തരയ്ക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അദ്ധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ മുഖ്യപ്രഭാഷണം നടത്തും. ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറി സ്വാമി ഗുരുപ്രസാദ് ട്രസ്റ്റ് ബോര്‍ഡംഗവും ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റിസെക്രട്ടറിയുമായ സ്വാമി വിശാലാനന്ദ, ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. ഉപദേശകസമിതി ജനറല്‍ കണ്‍വീനര്‍ കുറിച്ചി സദന്‍, അംഗം വി. ടി. ശശീന്ദ്രന്‍, ചീഫ് കോര്‍ഡിനേറ്റര്‍ ടി.വി. രാജേന്ദ്രന്‍, ശിവഗിരി മഠം പി.ആര്‍.ഒ., ഇ.എം. സോമനാഥന്‍, സഭാ വൈസ് പ്രസിഡന്‍റ് അനില്‍ തടാലില്‍ കോ-ഓര്‍ഡിനേറ്റര്‍ പുത്തൂര്‍ ശോഭനന്‍ എന്നിവര്‍ പ്രസംഗിക്കും.