വനിത – ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തിൽ വക്കം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലാ കായികമേള ഒക്ടോബർ 22 ന്.2022 ഒക്ടോബർ 22 ശനിയാഴ്ച രാവിലെ 9 മണിമുതൽ വക്കം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന കലാ കായികമേളയുടെ ഉൽഘാടനകർമ്മം വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുനിസ നിർവ്വഹിയ്ക്കും.ചടങ്ങിൽ വക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ബിഷ്‌ണു അധ്യക്ഷതവഹിക്കും. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അരുൺ സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജൂലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത, വാർഡ് മെമ്പമാരായ നൗഷാദ്, നിഷാമോനി, ലാലി, സിന്ധു സുരേഷ്, ഗണേഷ്, ശാന്തമ്മ, ജയ, അശോകൻ, ഫൈസൽ, കെ എസ് ഷീബ,. മീനു, താഹിർ തുടങ്ങിയവർ ആശംസകൾ അർപ്പിയ്ക്കും.
തുടർന്ന് ഐസിഡിഎസ് സൂപ്പർവൈസർ ശ്രീജ എസ് എൻ കൃതജ്ഞത രേഖപെടുത്തും…