*കെഎംവൈഎഫ് പുലിക്കുഴി മുക്ക് യൂണിറ്റിന്റെ "ഇഷ്ഖേ മീലാദ് 2കെ22" വിന് തുടക്കമായി .*

 കല്ലമ്പലം കുടവൂർ പുലിക്കുഴി മുക്ക് കെന്ദ്രമായി പ്രവർത്തിക്കുന്ന കെഎംവൈഎഫ് പുലിക്കുഴി മുക്ക് യൂണിറ്റിന്റെ നബിദിനാഘോഷ പരിപാടിയായ ഇഷ്ഖേ മീലാദ് 2കെ22വിന്റെ സ്റ്റേജിന്റെ തൂണുനാട്ടൽ കർമ്മം കുടവൂർ മുസ്ലീം ജമാഅത്ത് ഇമാം മൗലവി ഷാനവാസ് മന്നാനി അദ്ദാഈ നിർവ്വഹിച്ചു.
   ഈ മാസം ഏഴിന് വൈകുന്നേരം ആറു മണിക്ക് അഖിലകേരളാ ദഫ്മുട്ട് മത്സരങ്ങളുടെ ഉദ്ഘാടനം കുടവൂർ മുസ്ലീ ജമാഅത്ത് ഇമാം നിർവ്വഹിക്കും.എട്ടിന് വൈകുന്നേരം ആറു മണിമുതൽ നടക്കുന്ന മീലാദ് സംഗമം കുടവൂർ ദാറുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ അൻവർ മന്നാനി നിർവ്വഹിക്കും,മുഹമ്മദ് നബി വിശുദ്ധ വ്യക്തിത്വം സമഗ്ര ആദർശം എന്ന വിഷയത്തിൽ മുവാറ്റു പുഴ കെപി മുഹമ്മദ് തൗഫീഖ് മൗലവി പ്രഭാഷണം നടത്തും.കുടവൂർ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ഹാജി എം ബഷീർ വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയവരേയും ആലിമീങ്ങളേയും ആദരിക്കും.ഒൻപതിന് മധുരവിതരണവും,മൗലിദ് പാരായണവും,മദ്രസ്സാ വിദ്യാർത്ഥികളുടെ നബിദിന സന്ദേശയാത്രയെ അനുഗമിക്കലും ഉണ്ടായിരിക്കും.
ദഫ് മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ+91 94478 19557,99463 87795,+91 96451 82128,+91 99467 52741 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.