ടി-20 ലോകകപ്പ്: ഇന്ത്യക്ക് ബാറ്റിംഗ്; ജയിച്ചാൽ സെമിയിൽ

ടി-20 ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് വിജയിക്കാനായാൽ ഇന്ത്യ സെമി ഉറപ്പിക്കും. ഒപ്പം, ഇന്ത്യയുടെ വിജയം പാകിസ്താൻ്റെ സെമി സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യും. ഇരു ടീമുകളിലും ഓരോ മാറ്റങ്ങൾ വീതമുണ്ട്. ഇന്ത്യ ടീമിൽ അക്സർ പട്ടേലിനു പകരം ദീപക് ഹൂഡ കളിക്കും. ദക്ഷിണാഫ്രിക്ക ആവട്ടെ, തബ്രൈസ് ഷംസിക്ക് പകരം ലുങ്കി എങ്കിഡിയെ ടീമിൽ ഉൾപ്പെടുത്തി.

ടീമുകൾ:

India: Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Deepak Hooda, Hardik Pandya, Dinesh Karthik(w), Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

South Africa:
Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Keshav Maharaj, Kagiso Rabada, Lungi Ngidi, Anrich Nortje