രാവിലെ 10 മണിയോടെയാണ് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാണ് എണ്ണുന്നത്. യുപിയില്‍നിന്നുള്ള വോട്ടുകള്‍ മറ്റുള്ളവയുമായി കൂട്ടിക്കലര്‍ത്തിയില്ല. തരൂരിന്റെ ആവശ്യം കണക്കിലെടുത്താണിത്.ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. കേരളത്തില്‍ 95.76 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്. നെഹ്‌റു കുടുംബത്തിന്റെ ആശീര്‍വാദത്തോടെ മത്സരിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തല്‍. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് പദം നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാള്‍ വഹിക്കാന്‍ പോകുന്നത്