ട്വന്റി-20 ലോകകപ്പിന് ഇന്ന് ഓസ്ട്രേലിയയിൽ തുടക്കം

ട്വന്റി-20 ലോകകപ്പിന് ഇന്ന് ഓസ്ട്രേലിയയിൽ തുടക്കം. ​വെസ്റ്റൻഡീസും, ശ്രീലങ്കയും പങ്കെടുക്കുന്ന യോ​ഗ്യത റൗണ്ട് പോരാട്ടങ്ങൾ ഇന്ന് ആരംഭിക്കും. ഓക്ടോബ‍ർ 23-നാണ് ഇന്ത്യ-പാകിസ്താൻ ​ഗ്ലാമ‍ർ പോരാട്ടം. ഓസ്ട്രേലിയൻ മണ്ണിൽ വിശ്വകിരീടത്തിനായി 16 ടീമുകളാണ് മത്സരിക്കുന്നത്. ​എട്ട് ടീമുകൾ പങ്കെടുക്കുന്ന ​ഗ്രൂപ്പ് പോരിൽ നിന്ന് 4 ടീമുകൾ സൂപ്പർ ട്വൽവിലേക്ക് എത്തും.15 വർഷത്തെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്തനാണ് പ്രഥമ ചാമ്പ്യൻമാ‍രായ ഇന്ത്യ ഇറങ്ങുന്നത്. ഭാഗ്യനായകൻ രോഹിത് ശ‍ർമ്മ നേതൃത്വം നൽകുന്ന ഇന്ത്യൻ ടീം ഇത്തവണ കപ്പ് ഉയ‍ർത്തുമോ എന്ന് കാത്തിരുന്ന് കാണണം.