*പ്രഭാത വാർത്തകൾ*2022 | ഒക്ടോബർ 25 | ചൊവ്വ |

◾ചാന്‍സലറായ ഗവര്‍ണറുടെ അന്തിമ ഉത്തരവു വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്കു തുടരാമെന്നു ഹൈക്കോടതി. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തു നല്‍കിയത് ശരിയായ നടപടിയല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കു ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ കത്ത് അസാധുവായി. മറുപടിക്കായി ഗവര്‍ണര്‍ പത്തു ദിവസം സാവകാശം നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ നടപടികള്‍ കോടതി തടഞ്ഞില്ല. അവധിദിവസമായ ഇന്നലെ പ്രത്യേക സിറ്റിംഗിലൂടെയാണ് ഹൈക്കോടതി ഇടപെടല്‍.

◾ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റിനും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മിനിമം യോഗ്യതയായ 100 എംപിമാരുടെ പിന്തുണ ലഭിച്ചില്ല. ഇതോടെ ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ലിസ് ട്രസ് രാജിവച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.

◾തന്റെ അന്ത്യശാസനമനുസരിച്ചു രാജിവയ്ക്കാത്ത വൈസ് ചാന്‍സലര്‍മാര്‍ക്കു നിയമനം റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഒമ്പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കെതിരെയും നടപടി വരും. വിസിമാര്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമായാണ് നിയമനം എന്നതാണ് പ്രശ്നം. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

◾രാജ്ഭവനില്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിനു നാലു മാധ്യമങ്ങളുടെ ലേഖകര്‍ക്കു പ്രവേശനാനുമതി നിഷേധിച്ചു. തന്നെ നിശിതമായി വിമര്‍ശിക്കുകയും വാര്‍ത്താസമ്മേളനങ്ങളില്‍ ചോദ്യം ചെയ്യുകയും ചെയ്യുന്ന കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്കാണ് അനുമതി നിഷേധിച്ചത്. വാര്‍ത്താസമ്മേളനത്തിനു വരാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷ നല്‍കണമെന്ന നിര്‍ദേശമനുസരിച്ച് ഇവരും അപേക്ഷ നല്‍കിയെങ്കിലും പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു.

◾പാര്‍ട്ടി കേഡറുകള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതു തടയാനാണ് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്. രാജ്ഭവനുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്ത തിരുത്താത്തതിനാലാണ് നാലു മാധ്യമങ്ങള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചത്. ഭരിക്കുമ്പോള്‍ 'കടക്കൂ പുറത്ത്' എന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ 'മാധ്യമ സിന്‍ഡിക്കറ്റ്' എന്നും മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതു താനല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

◾താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന ചോദ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരാണ് അവര്‍? ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാന്‍ നിയമിച്ചതല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ തന്റെ നടപടിയില്‍ മന്ത്രിക്കു പ്രശ്നമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്‍.

◾സര്‍വകലാശാലകള്‍ക്കു സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഡിജിപിക്കു കത്തു നല്‍കി. സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

◾അധികാരപരിധി വിട്ട് ഒരിഞ്ചു മുന്നോട്ടു പോകാമെന്നു കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി ഇടപെടലിനു പിറകേ ഗവര്‍ണര്‍ക്കു താക്കീതുമായാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ചട്ടവും കീഴ്വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

◾സേവന കാലാവധി കഴിഞ്ഞ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനനന്‍ കുന്നുമ്മലിന്. ഗവര്‍ണറാണ് ചുമതല നല്‍കിയത്. കേരള വിസി ഡോ. വി.പി മഹാദേവന്‍ പിള്ളയുടെ സേവന കാലാവധി ഇന്നലെ പൂര്‍ത്തിയായി.

◾ഗവര്‍ണര്‍ക്കെതിരെ ഇന്നും നാളെയുമായി എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. തിരുവനന്തപുരത്തു പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വൈകിട്ട് അഞ്ച് മണിക്ക് പ്രതിഷേധ പൊതുയോഗം നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസംഗിക്കും.

◾സംസ്ഥാന സര്‍ക്കാരിനെതിരേ മൂന്നു ഘട്ട സമരവുമായി കോണ്‍ഗ്രസ്. നവംബര്‍ മൂന്നിന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച്. 'പിണറായി ഭരണത്തിനെതിരെ പൗര വിചാരണ' എന്ന മുദ്രാവാക്യവുമായാണ് ഈ സമരം. രണ്ടാം ഘട്ടമായി നവംബര്‍ 20 മുതല്‍ 30 വരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ വാഹന പ്രചരണ ജാഥകള്‍ നടത്തും. ഡിസംബര്‍ രണ്ടാം വാരത്തില്‍ 'സെക്രട്ടേറിയറ്റ് വളയല്‍' സമരം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

◾ഗവര്‍ണറുടെ കൈകള്‍ ശുദ്ധമല്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വജനപക്ഷപാത വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ക്ക് കൂട്ടുനിന്ന് നിയമനം നടത്തിയതു ഗവര്‍ണര്‍തന്നെയാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

◾ഇന്നു സൂര്യഗ്രഹണം. വൈകുന്നേരം അഞ്ചു മുതല്‍ 6.20 വരെയാണ് സൂര്യഗ്രഹണം.

◾പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ദേശീയ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും എന്‍ഡോസള്‍ഫാന്‍ സമര നായികയുമായ ദയാബായിക്ക്. അഞ്ചു പതിറ്റാണ്ടായി ആദിവാസികള്‍ക്കിടയില്‍ നടത്തിയ മനുഷ്യവകാശ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്താണ് പുരസ്‌കാരം. ഇന്നു രാവിലെ പത്തിന് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

◾മാനന്തവാടിയിലെ ടയര്‍ കടയില്‍നിന്നും വടിവാളുകള്‍ പിടികൂടിയ സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രദേശിക നേതാവ് അറസ്റ്റില്‍. കല്ലുമൊട്ടന്‍കുന്ന് സലീമിനെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റിനും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മിനിമം യോഗ്യതയായ 100 എംപിമാരുടെ പിന്തുണ ലഭിച്ചില്ല. ഇതോടെ ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ലിസ് ട്രസ് രാജിവച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.

◾പാലക്കാട് കൊല്ലപെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കുടുംബത്തിനു 35 ലക്ഷം രൂപയുടെ സഹായനിധി മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.

◾ഗള്‍ഫില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് സ്വദേശി നിയാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങളും തിരിച്ചറിഞ്ഞു. ചിറക്കല്‍പ്പടിയില്‍ രണ്ടു കാറിലെത്തിയാണു പ്രതികള്‍ നിയാസിനെ തട്ടിക്കൊണ്ടുപോയത്.

◾വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് യുവതിയുടെ വീടിന് മുന്നിലെത്തി തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപുരം പോത്തന്‍കോടാണു സംഭവം. തൃശൂര്‍ സ്വദേശി ശ്യാംപ്രകാശി (32) നെ ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെക്നോപാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാള്‍ വിവാഹിതനാണ്.

◾കൊച്ചി ഇളംകുളത്ത് വീട്ടില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം. മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം.

◾രാത്രി ഹെഡ് ലൈറ്റ് ഇല്ലാതെ യാത്രക്കാരുമായി യാത്ര ചെയ്ത കെ എസ് ആര്‍ ടി സി ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഡ്രൈവര്‍ക്കെതിരേ കേസെടുുത്തു. മലപ്പുറം തിരൂരില്‍ നിന്നും പൊന്നാനിക്ക് പോയ ബസാണു പിടികൂടിയത്.

◾കൊല്ലം മടത്തറയില്‍നിന്ന് മോഷ്ടിച്ച കാറില്‍ കിടുന്നുറങ്ങിയ ഇരുപത്തിയാറുകാരന്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി പ്രസിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്കു ചെയ്താണ് മോഷ്ടിച്ച കാറില്‍ പ്രസിന്‍ കിടന്നുറങ്ങിയത്.

◾വയനാട് ചീരാലില്‍ കടുവയിറങ്ങി പശുവിനെ ആക്രമിച്ചു. നാട്ടുകാര്‍ ഗൂഡല്ലൂര്‍ ബത്തേരി റോഡ് ഉപരോധിച്ചു.

◾നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

◾യുദ്ധത്തെ അവസാന ആശ്രയമായാണ് ഇന്ത്യ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ആര്‍ക്കും മറുപടി കൊടുക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് ശക്തിയും തന്ത്രങ്ങളുമുണ്ടെന്നും മോദി കൂട്ടിചേര്‍ത്തു. ദീപാവലി ദിനത്തില്‍ സൈനികരുമായി സംവദിക്കുകയായിരുന്നു മോദി. ദീപാവലി 'ഭീകരതക്ക് അന്ത്യം കുറിക്കുന്നതിന്റെ ആഘോഷ' മാണെന്നും മോദി അഭിപ്രായപ്പെട്ടു.

◾ദീപാവലിക്കു കര്‍ണാടക ടൂറിസം മന്ത്രി ആനന്ദ് സിംഗ് ഇഷ്ടക്കാര്‍ക്കു സമ്മാനിച്ചത് ഒരു ലക്ഷം രൂപ, പതിനെട്ട് പവന്‍ സ്വര്‍ണം(144 ഗ്രാം സ്വര്‍ണം), ഒരു കിലോ വെള്ളി, പട്ടുസാരി, മുണ്ട്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ അടങ്ങിയ സമ്മാനപൊതി. മന്ത്രിയുടെ നിയോജകമണ്ഡലത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കുമാണ് ഗിഫ്റ്റ് ബോക്സ് നല്‍കിയത്. ആനന്ദ് സിംഗിന്റെ വീട്ടിലെ ലക്ഷ്മിപൂജക്കുള്ള ക്ഷണക്കത്തിനൊപ്പമാണ് വിലകൂടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഗിഫ്റ്റ് ബോക്സ് സമ്മാനിച്ചത്.

◾കോയമ്പത്തൂരില്‍ ഉക്കടത്ത് സംഗമേശ്വര്‍ ക്ഷേത്രത്തിനു സമീപം കാറില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

◾ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള വിഷയങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് ട്വിറ്ററില്‍ മോദി കുറിച്ചു.

◾പാകിസ്ഥാനിന്റെ സുരക്ഷാ ഏജന്‍സികള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ പാകിസ്ഥാനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാദ് ഷെരീഫ് (49) കെനിയയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ജാവേരിയ സിദ്ദിഖ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സഹായി ഷെഹ്ബാസ് ഗില്ലുമായി അഭിമുഖം നടത്തിയതിന് ഓഗസ്റ്റില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെയാണ് ഷെരീഫ് നാടുവിട്ട് കെനിയയില്‍ അഭയം തേടിയത്.

◾പരീക്ഷണ പറക്കലിനിടെ റഷ്യന്‍ യുദ്ധവിമാനം സൈബീരിയയിലെ ഒരു വീട്ടില്‍ തകര്‍ന്നു വീണു. സുഖോയി യുദ്ധ വിമാനം തകര്‍ന്നുവീണതുമൂലം റഷ്യന്‍ വ്യോമ സേനയിലെ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു.

◾ഇസ്രയേലിന്റെ 10 ചാരന്മാരെ അറസ്റ്റ് ചെയ്തെന്ന് ഇറാന്‍. ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയ വിനിമയം നടത്തിയിരുന്ന പത്തു പേരെയാണു പിടികൂടിയതെന്ന് ഇറാന്‍ അവകാശപ്പെട്ടു.

◾ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ടില്‍ ബംഗ്ലാദേശിന് ആദ്യ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ബംഗ്ലാദേശിനെ 9 റണ്‍സിനാണ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ 135 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

◾ടി20 ലോകകപ്പിലെ സിംബാബ്വെ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. മഴ കാരണം പല തവണ നിര്‍ത്തി വെച്ച മത്സരം അവസാനം ഉപേക്ഷിക്കുയായിരുന്നു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു.

◾ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും പോലെ ഇനി വാട്ട്സ്ആപ്പിലും അവതാര്‍ ഫീച്ചര്‍ ലഭിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് 2.22.23.8, 2.22.23.9 എന്നിവയിലെ വാട്ട്സ്ആപ്പ് ബീറ്റയില്‍ ഇവ ലഭ്യമായി തുടങ്ങി. ഒരു പ്രൊഫൈല്‍ ഫോട്ടോയായി ഉപയോഗിക്കാനും വീഡിയോ കോളുകള്‍ക്കിടയില്‍ ഉള്‍പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത. ഇത് അറിയാനായി വാട്ട്‌സ്ആപ്പ് സെറ്റിങ്സില്‍ പോയി 'അവതാര്‍' എന്ന പേരില്‍ സെര്‍ച്ച് ചെയ്യുക. ഉണ്ടെങ്കില്‍ അവതാര്‍ ക്രിയേറ്റ് ചെയ്തു തുടങ്ങുക. വരും ആഴ്ചകള്‍ക്കുള്ളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് അവതാര്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുമെന്നാണ് സൂചന. വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ പുതിയ ഫീച്ചര്‍ ലഭിക്കൂ.

◾ഉപയോഗിക്കുന്നില്ലെങ്കിലും ഫോണിന്റെ ചാര്‍ജ് കവര്‍ന്നെടുക്കുന്നതും ഡാറ്റാ ഉപയോഗം കൂട്ടുന്നതുമായഒരു കൂട്ടം ആപ്ളിക്കേഷനുകളെ പ്ളേസ്റ്റേറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍. ബുസാന്‍ബസ്സ്, ജോയ്കോഡ്, കറന്‍സി കണ്‍വെര്‍ട്ടര്‍, ഹൈ സ്പീഡ് ക്യാമറ, സ്മാര്‍ട്ട് ടാസ്‌ക് മാനേജര്‍, ഫ്ളാഷ്‌ലൈറ്റ് പ്ളസ്, കെ-ഡിക്ഷണറി, ക്യുക്ക് നോട്ട്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഡൗണ്‍ലോഡര്‍, ഈസി നോട്ട്സ്, ഈസിഡിസ എന്നീ 16 ആപ്പുകളെയാണ് ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചത്. നിരവധി സേവനങ്ങള്‍ നല്‍കുന്ന ഈ ആപ്പുകള്‍ ഫോണ്‍ ഉടമ അറിയാതെ വെബ്ബ് പേജുകളിലെ പരസ്യങ്ങളിലേയ്ക്ക് കടന്നു പോകും. ഈ പ്രവര്‍ത്തനം മൂലം ഫോണിന്റെ ബാറ്ററിയും ഡാറ്റാ നെറ്റ്വര്‍ക്കും ബാധിക്കപ്പെടും.

◾അര്‍ജുന്‍ അശോകന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്യുന്ന 'തട്ടാശ്ശേരി കൂട്ടം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗണപതി, വിജയരാഘവന്‍, സിദ്ദിഖ്, അനീഷ് ഗോപന്‍, ഉണ്ണി രാജന്‍ പി ദേവ്, അല്ലു അപ്പു, സുരേഷ് മേനോന്‍, ശ്രീലക്ഷമി, ഷൈനി സാറ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ പ്രമുഖ കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ജിയോ പി വിയുടേതാണ് കഥ. ബി കെ ഹരിനാരണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്ത, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.

◾നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച പടവെട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. 12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം. റിലീസിനു മുന്‍പുതന്നെ ചിത്രം 20 കോടിയുടെ പ്രീ ബിസിനസ് നേടി. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷക ജീവിതത്തിന്റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

◾മാഗ്‌നൈറ്റ് എസ്.യു.വിയുമായി ഇന്ത്യന്‍ വിപണിയില്‍ വലിയ തരംഗം സൃഷ്ടിച്ച ജാപ്പനീസ് കമ്പനിയായ നിസാന്‍ മൂന്ന് പുത്തന്‍ താരങ്ങളെക്കൂടി അവതരിപ്പിച്ചു. നിസാന്‍ എക്‌സ്-ട്രെയല്‍, ക്വാഷ്‌കായ് എന്നീ എസ്.യു.വികളുടെ ഇന്ത്യന്‍ നിരത്തിലെ ടെസ്റ്റിംഗ് ഉടന്‍ തുടങ്ങും. 'ജ്യൂക്ക്' എന്ന എസ്.യു.വിയും അധികം വൈകാതെ ഉപഭോക്താക്കളിലേക്കെത്തും. നടപ്പു സാമ്പത്തികവര്‍ഷം ആദ്യ ആറുമാസക്കാലത്ത് ഇന്ത്യയില്‍ എസ്.യു.വി വിപണി കാഴ്ചവച്ച വില്പനവളര്‍ച്ച 50 ശതമാനത്തോളമാണ്. 10 ലക്ഷത്തോളം എസ്.യു.വികള്‍ പുതുതായി റോഡിലെത്തി. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര, മാരുതി സുസുക്കി എന്നിവയാണ് യഥാക്രമം ഈ ശ്രേണിയില്‍ ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളില്‍. 17,883 യൂണിറ്റുകളാണ് നിസാന്‍ വിറ്റഴിച്ചത്.

◾മനശ്ശക്തിയുടെ ഉദാത്തനിമിഷങ്ങള്‍ നേര്‍ക്കാഴ്ചകളിലൂടെ യുക്തി ഭദ്രമായിതന്നെ കഥയില്‍ ആദ്യാവസാനം അവതരിപ്പിക്കുന്നുണ്ട്. 'അക്ഷയമിഥില' അവസാനിക്കുന്നത് അടുത്ത ജന്മത്തിലെങ്കിലും രാമനെ സ്വന്തമാക്കാന്‍ തപസ്സുചെയ്യുന്ന ശൂര്‍പ്പണഖയെത്തേടി ലക്ഷ്മണന്റെ വാളുമായി, സീത യാത്രയാകുന്നിടത്താണ്. ഇതിഹാസത്തിലെ എല്ലാം സഹിക്കുന്ന സാധാരണ സ്ത്രീയില്‍ നിന്നും ശക്തിദുര്‍ഗ്ഗയായ ധീരനായികയായി സീതയെ കഥാകാരി ഉയര്‍ത്തുന്നു. ഗിരിജ സേതുനാഥ്. ഗ്രീന്‍ ബുക്സ്. വില 237 രൂപ.

◾അമിതമായ ചൂടുള്ള കാപ്പിയോ ചായയോ കുടിക്കുന്നത് അന്നനാള ക്യാന്‍സറിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ജേണല്‍ ഒഫ് ക്യാന്‍സറിലാണ് പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 40നും 75നും ഇടയില്‍ പ്രായമുള്ള 50,045 പേരില്‍ പത്തുവര്‍ഷം തുടര്‍ച്ചയായി നടത്തിയ പഠനത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചൂടുള്ള ചായയോ കാപ്പിയോ കുടിക്കാന്‍ താല്‍പര്യമുള്ളവരാണ് പലരും. എന്നാല്‍ അമിതമായി ചൂട് ആഗ്രഹിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുതലാണത്രേ. അതിനാല്‍ ചൂടാറുന്നതുവരെ കാത്തിരിക്കണമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയിലെ ഗവേഷകരുടെ നിരീക്ഷണം. അടുത്തിടെ നിരീക്ഷിക്കപ്പെട്ട 317 പേരില്‍ അന്നനാള ക്യാന്‍സര്‍ ഉണ്ടായതിന് പിന്നില്‍ തിളച്ച പാനീയങ്ങള്‍ ഉപയോഗിച്ചതുകൊണ്ടുള്ള കാരണമാണെന്നാണ് നിഗമനം. 60 ഡിഗ്രിക്ക് മുകളില്‍ താപനിലയുള്ള പാനീയങ്ങളാണ് ഇവര്‍ ശീലമാക്കിയിരുന്നത്. ഇത്തരക്കാരില്‍ ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത 90ശതമാനമാണത്രേ.

  ◾ഒരിക്കല്‍ മീന്‍ പിടുത്തക്കാരന്‍ തന്റെ വഞ്ചിയെല്ലാം ഒതുക്കിയിട്ട് മരച്ചുവട്ടില്‍ കിടന്ന് വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി ഒരു ബിസിനസ്സുകാരന്‍ വന്നു. അയാള്‍ പറഞ്ഞു: താങ്കള്‍ എന്താണ് ഇവിടെ വെറുതെ കിടക്കുന്നത്. ഈ സമയം മീന്‍ പിടിക്കാന്‍ പോയാല്‍ ഇനിയും ധാരാളം മീന്‍ ലഭിക്കില്ലേ? . ലഭിക്കും അതിന് : മീന്‍ പിടുത്തക്കാരന്‍ ചോദിച്ചു. ധാരാളം മീന്‍ ലഭിച്ചാല്‍ ധാരാളം പണം ലഭിക്കില്ലേ? ബിസിനസ്സ്‌കാരന്‍ ചോദിച്ചു. എന്നിട്ട്: അയാള്‍ വീണ്ടും ചോദിച്ചു. ധാരാളം പണം ലഭിച്ചാല്‍ ബോട്ട് വാങ്ങിക്കൂടെ? ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയാല്‍ ധാരാളം മീന്‍ ലഭിക്കും. അതില്‍ നിന്ന് ധാരാളം ധനം സമ്പാദിക്കാം.. എന്നിട്ട് : മീന്‍ പിടുത്തക്കാരന്‍ വീണ്ടും ചോദിച്ചു. ബിസിനസ്സ്‌കാരന്‍ തുടര്‍ന്നു. ധാരളം പണം ലഭിച്ചാല്‍ നിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിച്ചുകൂടെ. അപ്പോള്‍ ആ മീന്‍പിടുത്തക്കാരന്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞ സമാധാനം എനിക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പിന്നെന്തിനാണ് ഞാന്‍ ഇത്രയും കഷ്ടപ്പെട്ടിട്ട് ആ സമാധാനം നേടാന്‍ പോകുന്നത്.. നമുക്ക് സന്തോഷവും സമാധാനവും ആവശ്യമുള്ളത് മറ്റുള്ളവരെ കാണിക്കാന്‍ അല്ല. സ്വയം അനുഭവിക്കാനാണ്. നമുക്ക് ഇപ്പോള്‍ ലഭ്യമായവ കൊണ്ട് ആ സന്തോഷവും സമാധാനവും ലഭിക്കുന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് മറ്റുള്ളവരെ താരതമ്യം ചെയ്ത് സ്വന്തം സമാധാനവും സന്തോഷവും ഇല്ലാതാക്കുന്നത്. ഇത് സോഷ്യല്‍ മീഡിയ ഭരിക്കുന്ന കാലമാണ്. നമ്മള്‍ സന്തോഷവന്മാരാകേണ്ടത് സോഷ്യല്‍ മീഡിയക്ക് വേണ്ടിയല്ല.. നമുക്ക് വേണ്ടിയാണെന്ന് തിരിച്ചറിവുണ്ടാകട്ടെ - ശുഭദിനം.

◾തന്റെ അന്ത്യശാസനമനുസരിച്ചു രാജിവയ്ക്കാത്ത വൈസ് ചാന്‍സലര്‍മാര്‍ക്കു നിയമനം റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഒമ്പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കെതിരെയും നടപടി വരും. വിസിമാര്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമായാണ് നിയമനം എന്നതാണ് പ്രശ്നം. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

◾രാജ്ഭവനില്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിനു നാലു മാധ്യമങ്ങളുടെ ലേഖകര്‍ക്കു പ്രവേശനാനുമതി നിഷേധിച്ചു. തന്നെ നിശിതമായി വിമര്‍ശിക്കുകയും വാര്‍ത്താസമ്മേളനങ്ങളില്‍ ചോദ്യം ചെയ്യുകയും ചെയ്യുന്ന കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്കാണ് അനുമതി നിഷേധിച്ചത്. വാര്‍ത്താസമ്മേളനത്തിനു വരാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷ നല്‍കണമെന്ന നിര്‍ദേശമനുസരിച്ച് ഇവരും അപേക്ഷ നല്‍കിയെങ്കിലും പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു.

◾പാര്‍ട്ടി കേഡറുകള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതു തടയാനാണ് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്. രാജ്ഭവനുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്ത തിരുത്താത്തതിനാലാണ് നാലു മാധ്യമങ്ങള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചത്. ഭരിക്കുമ്പോള്‍ 'കടക്കൂ പുറത്ത്' എന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ 'മാധ്യമ സിന്‍ഡിക്കറ്റ്' എന്നും മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതു താനല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

◾താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന ചോദ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരാണ് അവര്‍? ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാന്‍ നിയമിച്ചതല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ തന്റെ നടപടിയില്‍ മന്ത്രിക്കു പ്രശ്നമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്‍.

◾സര്‍വകലാശാലകള്‍ക്കു സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഡിജിപിക്കു കത്തു നല്‍കി. സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

◾അധികാരപരിധി വിട്ട് ഒരിഞ്ചു മുന്നോട്ടു പോകാമെന്നു കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി ഇടപെടലിനു പിറകേ ഗവര്‍ണര്‍ക്കു താക്കീതുമായാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ചട്ടവും കീഴ്വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

◾സേവന കാലാവധി കഴിഞ്ഞ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനനന്‍ കുന്നുമ്മലിന്. ഗവര്‍ണറാണ് ചുമതല നല്‍കിയത്. കേരള വിസി ഡോ. വി.പി മഹാദേവന്‍ പിള്ളയുടെ സേവന കാലാവധി ഇന്നലെ പൂര്‍ത്തിയായി.

◾ഗവര്‍ണര്‍ക്കെതിരെ ഇന്നും നാളെയുമായി എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. തിരുവനന്തപുരത്തു പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വൈകിട്ട് അഞ്ച് മണിക്ക് പ്രതിഷേധ പൊതുയോഗം നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസംഗിക്കും.

◾സംസ്ഥാന സര്‍ക്കാരിനെതിരേ മൂന്നു ഘട്ട സമരവുമായി കോണ്‍ഗ്രസ്. നവംബര്‍ മൂന്നിന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച്. 'പിണറായി ഭരണത്തിനെതിരെ പൗര വിചാരണ' എന്ന മുദ്രാവാക്യവുമായാണ് ഈ സമരം. രണ്ടാം ഘട്ടമായി നവംബര്‍ 20 മുതല്‍ 30 വരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ വാഹന പ്രചരണ ജാഥകള്‍ നടത്തും. ഡിസംബര്‍ രണ്ടാം വാരത്തില്‍ 'സെക്രട്ടേറിയറ്റ് വളയല്‍' സമരം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

◾ഗവര്‍ണറുടെ കൈകള്‍ ശുദ്ധമല്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വജനപക്ഷപാത വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ക്ക് കൂട്ടുനിന്ന് നിയമനം നടത്തിയതു ഗവര്‍ണര്‍തന്നെയാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

◾ഇന്നു സൂര്യഗ്രഹണം. വൈകുന്നേരം അഞ്ചു മുതല്‍ 6.20 വരെയാണ് സൂര്യഗ്രഹണം.

◾പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ദേശീയ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും എന്‍ഡോസള്‍ഫാന്‍ സമര നായികയുമായ ദയാബായിക്ക്. അഞ്ചു പതിറ്റാണ്ടായി ആദിവാസികള്‍ക്കിടയില്‍ നടത്തിയ മനുഷ്യവകാശ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്താണ് പുരസ്‌കാരം. ഇന്നു രാവിലെ പത്തിന് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

◾മാനന്തവാടിയിലെ ടയര്‍ കടയില്‍നിന്നും വടിവാളുകള്‍ പിടികൂടിയ സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രദേശിക നേതാവ് അറസ്റ്റില്‍. കല്ലുമൊട്ടന്‍കുന്ന് സലീമിനെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

◾പാലക്കാട് കൊല്ലപെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കുടുംബത്തിനു 35 ലക്ഷം രൂപയുടെ സഹായനിധി മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.

◾ഗള്‍ഫില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് സ്വദേശി നിയാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങളും തിരിച്ചറിഞ്ഞു. ചിറക്കല്‍പ്പടിയില്‍ രണ്ടു കാറിലെത്തിയാണു പ്രതികള്‍ നിയാസിനെ തട്ടിക്കൊണ്ടുപോയത്.

◾വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് യുവതിയുടെ വീടിന് മുന്നിലെത്തി തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപുരം പോത്തന്‍കോടാണു സംഭവം. തൃശൂര്‍ സ്വദേശി ശ്യാംപ്രകാശി (32) നെ ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെക്നോപാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാള്‍ വിവാഹിതനാണ്.

◾കൊച്ചി ഇളംകുളത്ത് വീട്ടില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം. മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം.

◾രാത്രി ഹെഡ് ലൈറ്റ് ഇല്ലാതെ യാത്രക്കാരുമായി യാത്ര ചെയ്ത കെ എസ് ആര്‍ ടി സി ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഡ്രൈവര്‍ക്കെതിരേ കേസെടുുത്തു. മലപ്പുറം തിരൂരില്‍ നിന്നും പൊന്നാനിക്ക് പോയ ബസാണു പിടികൂടിയത്.

◾കൊല്ലം മടത്തറയില്‍നിന്ന് മോഷ്ടിച്ച കാറില്‍ കിടുന്നുറങ്ങിയ ഇരുപത്തിയാറുകാരന്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി പ്രസിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്കു ചെയ്താണ് മോഷ്ടിച്ച കാറില്‍ പ്രസിന്‍ കിടന്നുറങ്ങിയത്.

◾വയനാട് ചീരാലില്‍ കടുവയിറങ്ങി പശുവിനെ ആക്രമിച്ചു. നാട്ടുകാര്‍ ഗൂഡല്ലൂര്‍ ബത്തേരി റോഡ് ഉപരോധിച്ചു.

◾നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

◾യുദ്ധത്തെ അവസാന ആശ്രയമായാണ് ഇന്ത്യ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ആര്‍ക്കും മറുപടി കൊടുക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് ശക്തിയും തന്ത്രങ്ങളുമുണ്ടെന്നും മോദി കൂട്ടിചേര്‍ത്തു. ദീപാവലി ദിനത്തില്‍ സൈനികരുമായി സംവദിക്കുകയായിരുന്നു മോദി. ദീപാവലി 'ഭീകരതക്ക് അന്ത്യം കുറിക്കുന്നതിന്റെ ആഘോഷ' മാണെന്നും മോദി അഭിപ്രായപ്പെട്ടു.

◾ദീപാവലിക്കു കര്‍ണാടക ടൂറിസം മന്ത്രി ആനന്ദ് സിംഗ് ഇഷ്ടക്കാര്‍ക്കു സമ്മാനിച്ചത് ഒരു ലക്ഷം രൂപ, പതിനെട്ട് പവന്‍ സ്വര്‍ണം(144 ഗ്രാം സ്വര്‍ണം), ഒരു കിലോ വെള്ളി, പട്ടുസാരി, മുണ്ട്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ അടങ്ങിയ സമ്മാനപൊതി. മന്ത്രിയുടെ നിയോജകമണ്ഡലത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കുമാണ് ഗിഫ്റ്റ് ബോക്സ് നല്‍കിയത്. ആനന്ദ് സിംഗിന്റെ വീട്ടിലെ ലക്ഷ്മിപൂജക്കുള്ള ക്ഷണക്കത്തിനൊപ്പമാണ് വിലകൂടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഗിഫ്റ്റ് ബോക്സ് സമ്മാനിച്ചത്.

◾കോയമ്പത്തൂരില്‍ ഉക്കടത്ത് സംഗമേശ്വര്‍ ക്ഷേത്രത്തിനു സമീപം കാറില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

◾ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള വിഷയങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് ട്വിറ്ററില്‍ മോദി കുറിച്ചു.

◾പാകിസ്ഥാനിന്റെ സുരക്ഷാ ഏജന്‍സികള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ പാകിസ്ഥാനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാദ് ഷെരീഫ് (49) കെനിയയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ജാവേരിയ സിദ്ദിഖ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സഹായി ഷെഹ്ബാസ് ഗില്ലുമായി അഭിമുഖം നടത്തിയതിന് ഓഗസ്റ്റില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെയാണ് ഷെരീഫ് നാടുവിട്ട് കെനിയയില്‍ അഭയം തേടിയത്.

◾പരീക്ഷണ പറക്കലിനിടെ റഷ്യന്‍ യുദ്ധവിമാനം സൈബീരിയയിലെ ഒരു വീട്ടില്‍ തകര്‍ന്നു വീണു. സുഖോയി യുദ്ധ വിമാനം തകര്‍ന്നുവീണതുമൂലം റഷ്യന്‍ വ്യോമ സേനയിലെ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു.

◾ഇസ്രയേലിന്റെ 10 ചാരന്മാരെ അറസ്റ്റ് ചെയ്തെന്ന് ഇറാന്‍. ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയ വിനിമയം നടത്തിയിരുന്ന പത്തു പേരെയാണു പിടികൂടിയതെന്ന് ഇറാന്‍ അവകാശപ്പെട്ടു.

◾ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ടില്‍ ബംഗ്ലാദേശിന് ആദ്യ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ബംഗ്ലാദേശിനെ 9 റണ്‍സിനാണ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ 135 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

◾ടി20 ലോകകപ്പിലെ സിംബാബ്വെ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. മഴ കാരണം പല തവണ നിര്‍ത്തി വെച്ച മത്സരം അവസാനം ഉപേക്ഷിക്കുയായിരുന്നു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു.

◾ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും പോലെ ഇനി വാട്ട്സ്ആപ്പിലും അവതാര്‍ ഫീച്ചര്‍ ലഭിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് 2.22.23.8, 2.22.23.9 എന്നിവയിലെ വാട്ട്സ്ആപ്പ് ബീറ്റയില്‍ ഇവ ലഭ്യമായി തുടങ്ങി. ഒരു പ്രൊഫൈല്‍ ഫോട്ടോയായി ഉപയോഗിക്കാനും വീഡിയോ കോളുകള്‍ക്കിടയില്‍ ഉള്‍പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത. ഇത് അറിയാനായി വാട്ട്‌സ്ആപ്പ് സെറ്റിങ്സില്‍ പോയി 'അവതാര്‍' എന്ന പേരില്‍ സെര്‍ച്ച് ചെയ്യുക. ഉണ്ടെങ്കില്‍ അവതാര്‍ ക്രിയേറ്റ് ചെയ്തു തുടങ്ങുക. വരും ആഴ്ചകള്‍ക്കുള്ളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് അവതാര്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുമെന്നാണ് സൂചന. വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ പുതിയ ഫീച്ചര്‍ ലഭിക്കൂ.

◾ഉപയോഗിക്കുന്നില്ലെങ്കിലും ഫോണിന്റെ ചാര്‍ജ് കവര്‍ന്നെടുക്കുന്നതും ഡാറ്റാ ഉപയോഗം കൂട്ടുന്നതുമായഒരു കൂട്ടം ആപ്ളിക്കേഷനുകളെ പ്ളേസ്റ്റേറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍. ബുസാന്‍ബസ്സ്, ജോയ്കോഡ്, കറന്‍സി കണ്‍വെര്‍ട്ടര്‍, ഹൈ സ്പീഡ് ക്യാമറ, സ്മാര്‍ട്ട് ടാസ്‌ക് മാനേജര്‍, ഫ്ളാഷ്‌ലൈറ്റ് പ്ളസ്, കെ-ഡിക്ഷണറി, ക്യുക്ക് നോട്ട്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഡൗണ്‍ലോഡര്‍, ഈസി നോട്ട്സ്, ഈസിഡിസ എന്നീ 16 ആപ്പുകളെയാണ് ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചത്. നിരവധി സേവനങ്ങള്‍ നല്‍കുന്ന ഈ ആപ്പുകള്‍ ഫോണ്‍ ഉടമ അറിയാതെ വെബ്ബ് പേജുകളിലെ പരസ്യങ്ങളിലേയ്ക്ക് കടന്നു പോകും. ഈ പ്രവര്‍ത്തനം മൂലം ഫോണിന്റെ ബാറ്ററിയും ഡാറ്റാ നെറ്റ്വര്‍ക്കും ബാധിക്കപ്പെടും.

◾അര്‍ജുന്‍ അശോകന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്യുന്ന 'തട്ടാശ്ശേരി കൂട്ടം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗണപതി, വിജയരാഘവന്‍, സിദ്ദിഖ്, അനീഷ് ഗോപന്‍, ഉണ്ണി രാജന്‍ പി ദേവ്, അല്ലു അപ്പു, സുരേഷ് മേനോന്‍, ശ്രീലക്ഷമി, ഷൈനി സാറ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ പ്രമുഖ കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ജിയോ പി വിയുടേതാണ് കഥ. ബി കെ ഹരിനാരണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്ത, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.

◾നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച പടവെട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. 12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം. റിലീസിനു മുന്‍പുതന്നെ ചിത്രം 20 കോടിയുടെ പ്രീ ബിസിനസ് നേടി. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷക ജീവിതത്തിന്റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

◾മാഗ്‌നൈറ്റ് എസ്.യു.വിയുമായി ഇന്ത്യന്‍ വിപണിയില്‍ വലിയ തരംഗം സൃഷ്ടിച്ച ജാപ്പനീസ് കമ്പനിയായ നിസാന്‍ മൂന്ന് പുത്തന്‍ താരങ്ങളെക്കൂടി അവതരിപ്പിച്ചു. നിസാന്‍ എക്‌സ്-ട്രെയല്‍, ക്വാഷ്‌കായ് എന്നീ എസ്.യു.വികളുടെ ഇന്ത്യന്‍ നിരത്തിലെ ടെസ്റ്റിംഗ് ഉടന്‍ തുടങ്ങും. 'ജ്യൂക്ക്' എന്ന എസ്.യു.വിയും അധികം വൈകാതെ ഉപഭോക്താക്കളിലേക്കെത്തും. നടപ്പു സാമ്പത്തികവര്‍ഷം ആദ്യ ആറുമാസക്കാലത്ത് ഇന്ത്യയില്‍ എസ്.യു.വി വിപണി കാഴ്ചവച്ച വില്പനവളര്‍ച്ച 50 ശതമാനത്തോളമാണ്. 10 ലക്ഷത്തോളം എസ്.യു.വികള്‍ പുതുതായി റോഡിലെത്തി. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര, മാരുതി സുസുക്കി എന്നിവയാണ് യഥാക്രമം ഈ ശ്രേണിയില്‍ ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളില്‍. 17,883 യൂണിറ്റുകളാണ് നിസാന്‍ വിറ്റഴിച്ചത്.

◾മനശ്ശക്തിയുടെ ഉദാത്തനിമിഷങ്ങള്‍ നേര്‍ക്കാഴ്ചകളിലൂടെ യുക്തി ഭദ്രമായിതന്നെ കഥയില്‍ ആദ്യാവസാനം അവതരിപ്പിക്കുന്നുണ്ട്. 'അക്ഷയമിഥില' അവസാനിക്കുന്നത് അടുത്ത ജന്മത്തിലെങ്കിലും രാമനെ സ്വന്തമാക്കാന്‍ തപസ്സുചെയ്യുന്ന ശൂര്‍പ്പണഖയെത്തേടി ലക്ഷ്മണന്റെ വാളുമായി, സീത യാത്രയാകുന്നിടത്താണ്. ഇതിഹാസത്തിലെ എല്ലാം സഹിക്കുന്ന സാധാരണ സ്ത്രീയില്‍ നിന്നും ശക്തിദുര്‍ഗ്ഗയായ ധീരനായികയായി സീതയെ കഥാകാരി ഉയര്‍ത്തുന്നു. ഗിരിജ സേതുനാഥ്. ഗ്രീന്‍ ബുക്സ്. വില 237 രൂപ.

◾അമിതമായ ചൂടുള്ള കാപ്പിയോ ചായയോ കുടിക്കുന്നത് അന്നനാള ക്യാന്‍സറിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ജേണല്‍ ഒഫ് ക്യാന്‍സറിലാണ് പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 40നും 75നും ഇടയില്‍ പ്രായമുള്ള 50,045 പേരില്‍ പത്തുവര്‍ഷം തുടര്‍ച്ചയായി നടത്തിയ പഠനത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചൂടുള്ള ചായയോ കാപ്പിയോ കുടിക്കാന്‍ താല്‍പര്യമുള്ളവരാണ് പലരും. എന്നാല്‍ അമിതമായി ചൂട് ആഗ്രഹിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുതലാണത്രേ. അതിനാല്‍ ചൂടാറുന്നതുവരെ കാത്തിരിക്കണമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയിലെ ഗവേഷകരുടെ നിരീക്ഷണം. അടുത്തിടെ നിരീക്ഷിക്കപ്പെട്ട 317 പേരില്‍ അന്നനാള ക്യാന്‍സര്‍ ഉണ്ടായതിന് പിന്നില്‍ തിളച്ച പാനീയങ്ങള്‍ ഉപയോഗിച്ചതുകൊണ്ടുള്ള കാരണമാണെന്നാണ് നിഗമനം. 60 ഡിഗ്രിക്ക് മുകളില്‍ താപനിലയുള്ള പാനീയങ്ങളാണ് ഇവര്‍ ശീലമാക്കിയിരുന്നത്. ഇത്തരക്കാരില്‍ ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത 90ശതമാനമാണത്രേ.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ മീന്‍ പിടുത്തക്കാരന്‍ തന്റെ വഞ്ചിയെല്ലാം ഒതുക്കിയിട്ട് മരച്ചുവട്ടില്‍ കിടന്ന് വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി ഒരു ബിസിനസ്സുകാരന്‍ വന്നു. അയാള്‍ പറഞ്ഞു: താങ്കള്‍ എന്താണ് ഇവിടെ വെറുതെ കിടക്കുന്നത്. ഈ സമയം മീന്‍ പിടിക്കാന്‍ പോയാല്‍ ഇനിയും ധാരാളം മീന്‍ ലഭിക്കില്ലേ? . ലഭിക്കും അതിന് : മീന്‍ പിടുത്തക്കാരന്‍ ചോദിച്ചു. ധാരാളം മീന്‍ ലഭിച്ചാല്‍ ധാരാളം പണം ലഭിക്കില്ലേ? ബിസിനസ്സ്‌കാരന്‍ ചോദിച്ചു. എന്നിട്ട്: അയാള്‍ വീണ്ടും ചോദിച്ചു. ധാരാളം പണം ലഭിച്ചാല്‍ ബോട്ട് വാങ്ങിക്കൂടെ? ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയാല്‍ ധാരാളം മീന്‍ ലഭിക്കും. അതില്‍ നിന്ന് ധാരാളം ധനം സമ്പാദിക്കാം.. എന്നിട്ട് : മീന്‍ പിടുത്തക്കാരന്‍ വീണ്ടും ചോദിച്ചു. ബിസിനസ്സ്‌കാരന്‍ തുടര്‍ന്നു. ധാരളം പണം ലഭിച്ചാല്‍ നിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിച്ചുകൂടെ. അപ്പോള്‍ ആ മീന്‍പിടുത്തക്കാരന്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞ സമാധാനം എനിക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പിന്നെന്തിനാണ് ഞാന്‍ ഇത്രയും കഷ്ടപ്പെട്ടിട്ട് ആ സമാധാനം നേടാന്‍ പോകുന്നത്.. നമുക്ക് സന്തോഷവും സമാധാനവും ആവശ്യമുള്ളത് മറ്റുള്ളവരെ കാണിക്കാന്‍ അല്ല. സ്വയം അനുഭവിക്കാനാണ്. നമുക്ക് ഇപ്പോള്‍ ലഭ്യമായവ കൊണ്ട് ആ സന്തോഷവും സമാധാനവും ലഭിക്കുന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് മറ്റുള്ളവരെ താരതമ്യം ചെയ്ത് സ്വന്തം സമാധാനവും സന്തോഷവും ഇല്ലാതാക്കുന്നത്. ഇത് സോഷ്യല്‍ മീഡിയ ഭരിക്കുന്ന കാലമാണ്. നമ്മള്‍ സന്തോഷവന്മാരാകേണ്ടത് സോഷ്യല്‍ മീഡിയക്ക് വേണ്ടിയല്ല.. നമുക്ക് വേണ്ടിയാണെന്ന് തിരിച്ചറിവുണ്ടാകട്ടെ - ശുഭദിനം.
മീഡിയ 16