ലഹരി വസ്തുക്കളുമായി കൊച്ചി തീരത്ത് എത്തിയ ഇറാനിയന്‍ ഉരു പിടികൂടി. ഉരുവില്‍ 200 കിലോയോളം ലഹരി വസ്തുക്കളുണ്ടെന്നാണ് വിവരം.കൊച്ചി തീരത്ത് നിന്ന് 1,200 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് ഉരു പിടികൂടിയത്. ഇതില്‍ 6 പേരുണ്ടായിരുന്നു.
നാവികസേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് പിടികൂടിയ ഉരു മട്ടാഞ്ചേരിയില്‍ എത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യും. ലഹരി വസ്തുക്കളുമായി ഉരു വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നേവി- നാര്‍ക്കോട്ടിക് ബ്യൂറോ സംഘം പരിശോധനയ്ക്ക് എത്തിയത്.