വര്‍ക്കല ഹെലിപ്പാഡിനു സമീപത്തെ റസ്റ്ററന്റില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു റസ്റ്ററന്റ് ജീവനക്കാരനും പരുക്കേറ്റു. ശനിയാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം. റസ്റ്ററന്റില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ആക്രമിച്ച സംഘത്തെ ചെറുക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. റസ്റ്ററന്റ് ജീവനക്കാരനെയും പൊലീസുകാരെയും മര്‍ദിച്ച ചെറുന്നിയൂര്‍ അയന്തി പുത്തന്‍വീട്ടില്‍ ധീരജ് (25), ആനാട് ഇരിഞ്ചയം ഗംഗാ നിവാസില്‍ രതീഷ് കുമാര്‍(33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ടൂറിസം പൊലീസിലെ സീനിയര്‍ സിപിഒ സാംജിത്ത്, സിപിഒ ജോജിന്‍രാജ്, റസ്റ്ററന്റ് ജീവനക്കാരന്‍ രാജേഷ് എന്നിവര്‍ക്കാണ്പരിക്കേറ്റത്
അക്രമിസംഘം റസ്റ്ററന്റ് ജീവനക്കാരനെ മര്‍ദിക്കുകയും തടയാനെത്തിയ സാംജിത്ത്, ജോജിന്‍രാജ് എന്നിവരെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. ജോജിന്‍രാജിന്റെ കൈക്കു പൊട്ടലുണ്ട്. സമീപത്തുളള പൊലീസ് എയ്ഡ് പോസ്റ്റ് ആക്രമിച്ച പ്രതികള്‍ വയര്‍ലെസ്, കസേരകള്‍ തുടങ്ങിയവ നശിപ്പിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തി ഇവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍വച്ചും പ്രതികള്‍ മറ്റ് പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. ധീരജ് നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറയുന്നു. റസ്റ്ററന്റ് ജീവനക്കാരനെയും പൊലീസുകാരെയും ആക്രമിച്ചതിനു നരഹത്യാശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. കേസിലെ പ്രതികളും പരുക്കുകളോടെ പാരിപ്പള്ളി ആശുപത്രിയില്‍ കഴിയുകയാണ്. ഡിവൈഎസ്പി പി.നിയാസ്, എസ്എച്ച്ഒ എസ്.സനോജ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. യുവാക്കളെ പൊലീസ് മര്‍ദിച്ചതായി ബന്ധുക്കള്‍ വര്‍ക്കലന്മ ഹെലിപാഡില്‍ കഴിഞ്ഞദിവസം നടന്ന അക്രമസംഭവത്തില്‍ ഉള്‍പ്പെട്ടെന്നു പൊലീസ് പറയുന്ന യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു ക്രൂരമായി മര്‍ദിച്ചെന്നു ബന്ധുക്കളുടെ ആരോപണം. രതീഷിനും ധീരജിനും കാല്‍, നട്ടെല്ല്, മുഖം ഉള്‍പ്പെടെ ഭാഗങ്ങളില്‍ കാര്യമായ പരുക്കേറ്റിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ കാലതമാസം വരുത്തിയെന്നാണു പരാതി.ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മര്‍ദനവുമായി ബന്ധപ്പെട്ടു പൊലീസിനെതിരെ ഉന്നത അധികാരികള്‍ക്കു പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.