*കാട്ടാക്കട കെഎസ്ആർടിസിയിൽ അച്ഛനേയും മകളേയും തല്ലിയിട്ട് ദിവസം 17, 3പ്രതികൾ ഇപ്പോഴും ഒളിവിൽ, പൊലീസ് നിഷ്ക്രിയം*

തിരുവനന്തപുരം : കാട്ടാക്കടയിൽ അച്ഛനേയും മകളേയും ആക്രമിച്ച കേസിൽ ഒന്നാം പ്രതി അടക്കം മൂന്ന് പേരെ കണ്ടെത്താനാവാതെ പൊലീസ്.സംഭവം നടന്ന് 17 ദിവസമാകുമ്പോൾ ഇതുവരെ പിടിയിലായത് 2 പ്രതികൾ മാത്രം ആണ്. ഇന്നലെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. മർദ്ദനമേറ്റ പ്രേമനനെ കാട്ടാക്കട സ്റ്റേഷനിൽ വിളിപ്പിച്ച് തെളിവെടുപ്പ് നടത്തി.പ്രതികളുടെ യൂണിഫോം അടക്കം പ്രേമനൻ തിരിച്ചറിഞ്ഞു. അതേസമയം ഒളിവിൽ പോയ കൂട്ടുപ്രതികളെ കുറിച്ച് കസ്റ്റഡിയിലുള്ള പ്രതികൾ കൂടുതൽ വിട്ടുപറയുന്നില്ല.ഒളിവിലുള്ള മൂന്ന് പ്രതികളും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചന