*പോത്തൻകോടു നിന്നു15 ദിവസം മുമ്പു് കാണാതായ ഡിഗ്രി വിദ്യാർത്ഥി സുആദയെ കോഴിക്കോട് നിന്ന് കണ്ടെത്തി .*..*

പെൺകുട്ടി കാസർഗോഡ് ഒരു തുണി കടയിൽ ജോലിക്ക് കയറിയതായും അവിടെ നിന്ന് ട്രെയിനിൽ തിരികെ വരുന്ന വഴി കോഴിക്കോട് വച്ച് കെഎസ്ആർടിസി ജീവനക്കാരനായ യാത്രക്കാരൻ സു അദയെ തിരിച്ചറിയുകയായിരുന്നുവത്രെ.ഇയാൾ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് കുട്ടിയെ കോഴിക്കോട് പോലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു.
വിവരമറിഞ്ഞ് ബന്ധുക്കളും പോത്തൻകോട് പോലീസും കോഴിക്കോട് എത്തിയിട്ടുണ്ട്.