*കേരളത്തില്‍ ഇന്ന് (ഒക്ടോബര്‍ 15) മുതല്‍ ഒക്ടോബര്‍ 19 വരെ വ്യാപക മഴക്ക് സാധ്യത*

   15-10-2022

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
 *തിരുവനന്തപുരം* 

കേരളത്തില്‍ ഇന്ന് (ഒക്ടോബര്‍ 15) മുതല്‍ ഒക്ടോബര്‍ 19 വരെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഇടി മിന്നലിനും സാധ്യതയുണ്ട്. ഒക്ടോബര്‍ 17,18 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. 

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരത്തിന് അകലെ മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഒക്ടോബര്‍ 18 ഓടെ ആന്‍ഡമാന്‍ കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.