ഒറ്റപെൺകുട്ടികൾക്കായുള്ള മെറിറ്റ് സ്കോളർഷിപ്പുകൾക്ക് നവംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു.
സി.ബി.എസ്.ഇ. ബോർഡിനുകീഴിൽ 2022-ലെ പത്താം ക്ലാസ് പരീക്ഷ പാസായി നിലവിൽ സി.ബി.എസ്.ഇ. അംഗീകൃത സ്കൂളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് അവസരം. 2021-ലെ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് അത് പുതുക്കാനുള്ള അപേക്ഷയും 14 വരെ നൽകാം. വിവരങ്ങൾക്ക്: www.cbse.gov.in