പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചു; ഇരയാക്കിയത് വിവിധ ജില്ലകളില്‍; 14 പേര്‍ക്കെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചതായി പരാതി.ഒറ്റപ്പാലം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. 

സംഭവവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കുട്ടിയെ നാല് ജില്ലകളിലായി വിവിധയിടങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ചതായാണ് പരാതി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. 

17കാരിയെ എംഡിഎംഎ, കഞ്ചാവ് അടക്കം നല്‍കിയാണ് പീഡത്തിന് ഇരയാക്കിയത്. കുട്ടിയെ നേരത്തെ ലഹരി മാഫിയ ലഹരി കടത്താനായി ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കുട്ടിയെ പിന്നീട് പൊലീസ് നിരന്തരമായ കൗണ്‍സിലിങിന് വിധേയയാക്കി. ഈ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തു വന്നത്.