കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളി യുമായിരുന്ന കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി വാള ബിജു എന്നറിയപ്പെടുന്ന ബിജുവിനെ (46) കല്ലമ്പലം പൊലീസ് പിടികൂടി.
2014ൽ കല്ലമ്പലത്തിൽ എടിഎം കെട്ടിവലിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലുൾപ്പടെ സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ പതിനെട്ടോളം കേസുകളിൽ ഉൾപ്പെട്ട, ഗുണ്ടാ ആക്ട് പ്രകാരം രണ്ടുതവണ ജയിൽവാസമനുഭവിച്ചുട്ടുള്ള പ്രതിയാണ് ഇയാൾ. (കടയ്ക്കൽ നിന്നും കല്ലമ്പലത്ത് എത്താൻ ഒരു ബസ്സ് തന്നെ മോഷണം നടത്തുകയും മോഷ്ടിച്ച ബസ് ഡ്രൈവ് ചെയ്ത് കല്ലമ്പലത്ത് എത്തിയതിനുശേഷം കടന്ന്കളയും ചെയ്ത വിരുതൻ കൂടിയാണ് ഇയാൾ . കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകശ്രമം കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ ഒളിവിൽ കഴിയവേ കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ മരുതിക്കുന്ന് ഭാഗത്ത് ഒരു വീട്ടിൽ അതിക്രമിച്ച് കയറി ഒരാളെ വെട്ടിയ കേസിലും, മറ്റൊരു ബലാൽസംഗ കേസിലും ഇയാൾ ഉൾപ്പെടുകയും ഈ കേസിൽ ഇയാളെ കല്ലമ്പലം പൊലീസ് അന്വേഷിച്ചു വരികയുമായിരുന്നു. കല്ലമ്പലം, ചാത്തന്നൂർ, കടയ്ക്കൽ,ചിതറ, ആലപ്പുഴ തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസിൽ പ്രതിയാണ് വാള ബിജുവെന്ന് പോലീസ് അറിയിച്ചു. വർക്കല ഡിവൈഎസ്പി
പി.നിയാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കല്ലമ്പലം പോലീസ് സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ,
എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.