ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിനുളളിൽ അപകടം സംഭവിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. എന്നാൽ ബന്ധുകളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ബോഡി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഉത്രാടം ദിനത്തിലാണ് ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ അപകടം സംഭവിച്ചത്.വർക്കല ഭാഗത്തേക്കുള്ള ബസ്സിൽ കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. തുടർന്ന് ഇയാളെ ആംബുലൻസിൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. യാത്ര മധ്യേ തങ്കമണി എന്ന പേര് പറഞ്ഞുകൊണ്ടിരുന്നതായി ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് മരണപ്പെട്ടു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധുക്കളെയോ, ആറ്റിങ്ങൽ പോലീസിലോ വിവരം അറിയിക്കുക.