ലഹരി മരുന്നു കൊണ്ടുവന്ന കാറും തിരുവനന്തപുരം സ്വദേശികളിൽ നിന്നു പിടിച്ചെടുത്തു. നാവായിക്കുളത്ത് രണ്ടുപേരാണ് ലഹരിമരുന്നു സംഘത്തിലുൾപ്പെട്ടിരുന്നത്. അതിൽ ഷാൻ എന്ന ഒരാൾ ഓടി രക്ഷപ്പെട്ടതായി എക്സൈസ് സിഐ പി.എസ് ഹരികുമാർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽ കുമാറിന്റെ നേതൃത്വത്തിലാണു തിരുവനന്തപുരം നഗരത്തിൽ പരിശോധന നടത്തിയത്. അറസ്റ്റിലായവർ സ്കൂൾ കോളജ് വിദ്യാർഥികൾക്ക് ലഹരി മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെ എൻഡിപിഎസ് വകുപ്പ് ചുമത്തി കേസെടുത്തു.