നിരവധി കോളേജ് ബസുകളും മുട്ടപ്പലം, മംഗലാപുരം, പെരുങ്ങുഴി തുടങ്ങിയ വിവിധ റൂട്ടുകൾ വഴി മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ധാരാളം കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്നുണ്ട്.
ഇതിന് പുറമെ അഴൂർ കടവ്, മാടൻവിള വഴി പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളും ഈ ജംഗ്ഷൻ വഴിയാണ് കടന്നുപോകുന്നത്. അതിനാൽ ധാരാളം യാത്രക്കാർ ഇവിടെ ബസ് കാത്ത് നിൽക്കുന്നുണ്ട്. ഗണപതിയും കോവിൽ ക്ഷേത്രവും ഈ ജംഗ്ഷനിൽ റോഡരികിലാണ്.
കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ വെയിലും മഴയും കൊണ്ട് റോഡരികിലാണ് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്.