തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പ് സന്ദർശനത്തിനൊരുങ്ങുന്നു. ഒക്ടോബർ ആദ്യത്തെ ആഴ്ചയാണ് സന്ദർശനം. യാത്ര രണ്ടാഴ്ച നീണ്ടേക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ് സന്ദർശിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും യൂറോപ് സന്ദർശിച്ചിരുന്നു. പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ റൂം ഫോർ റിവർ പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു.