യാത്രക്കാരിയെ ബലാത്സംഗം ചെയ്തു, ഓട്ടോ ഡ്രൈവർ പിടിയിൽ

മലപ്പുറം: വഴിക്കടവിൽ യാത്രക്കാരിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കരയിലെ കാട്ടില്‍കൊണ്ടുപോയായിരുന്നു പീഡനം.സംഭവുമായി ബന്ധപ്പെട്ട് മരുത അയപ്പന്‍ പെട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബുവിനെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം.ജോലി കഴിഞ്ഞ് യുവതി രാത്രി വീട്ടിലേക്ക് പോകാന്‍ ഓട്ടോ വിളിക്കുകയായിരുന്നു. അതിനിടെ ഡ്രൈവര്‍ വഴി മാറ്റി മാമങ്കരയിലെ കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. മലപ്പുറം എസ്പിക്ക് സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കുകയും ചെയ്തു.

പ്രത്യേക അന്വേഷണം സംഘമാണ് ഓട്ടോ ഡ്രൈവര്‍ ജലീഷ് ബാബുവിനെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.