ഓണത്തിന് ഇപ്പോൾ സ്വർണം വാങ്ങാം, വിലയിടിവ് തുടരുന്നു

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില ഇടിവിലേക്ക്. ഇന്ന് ഗ്രാമിന്10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് യാഥാക്രമം 4,650 രൂപയിലും പവന് 37,200 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. മൂന്നു ദിവസം കൊണ്ട് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും സംസ്ഥാനത്ത് ഇടിഞ്ഞു. ഓണവിപണി സജീവമായ സാഹചര്യത്തിൽ സ്വർണ വില താഴുന്നത് വാങ്ങുന്നവരെ സംബന്ധിച്ച് ആശ്വാസകരമാണ്.