ദുബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു

വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. കോട്ടയം മണിമല സ്വദേശി എല്‍സാ മിനി ആന്റണിയാണ് മരിച്ചത്.ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് എല്‍സ അബോധാവസ്ഥയിലായത്. പിന്നാലെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. എല്‍സയുടെ ഭര്‍ത്താവും വിമാനത്തിലുണ്ടായിരുന്നു. ഹൃദയാഘാതം ഉണ്ടായി എന്നാണ് റിപ്പോർട്ട്.