*കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട് വാമനപുരം ആറ്റിൽ കാണാതായ മദ്ധ്യവയസ്കനെ ഇനിയും കണ്ടെത്താനായില്ല. തിരിച്ചിൽ ഊർജ്ജിതം*

കുളിക്കുന്നതിനിടയിൽ കാൽ വഴുതി വാമനപുരം ആറ്റിൽ വീണ് കാണാതായ മദ്ധ്യവയസ്കനായി തിരച്ചിൽ ഊർജ്ജിതമാക്കി ഫയർഫോഴ്സും പോലീസും.

കിളിമാനൂർ കുന്നുമ്മൽ മണക്കാല വീട്ടിൽ അനിരുദ്ധൻ  [54] ഇന്നലെ വൈകുന്നേരമാണ് ആറ്റിൽ വീണത്.

കുന്നുമ്മൽ കാഞ്ഞിരത്ത് പറമ്പ് ക്ഷേത്രത്തിനടുത്തുള്ള കുളക്കടവിൽ കുളിക്കുന്നതിനിടയിലാണ് അപകടം .

ഇന്നലെ വൈകുന്നേരം ആരംഭിച്ച തിരച്ചിൽ രാത്രി ഒമ്പതര മണി വരെ തുടർന്നു. ഇരുട്ട് കാരണം നിർത്തിവച്ച തിരച്ചിൽ രാവിലെ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്.

ആറ്റിൽ ക്ഷേത്രത്തിനടുത്തുള്ള കുളിക്കടവിലെ  കൈപ്പടയിൽ നിന്ന്  കാൽ വഴുതി വീഴുകയും പിന്നെ

അനിരുദ്ധനെ കണ്ടെത്താൻ പോലീസും ഫയർഫോഴ്സിനും ഒപ്പം  നാട്ടുകാരും സംഘം തിരിഞ്ഞ് തിരച്ചിൽ തുടരുകയാണ്.