സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണു

ആലുവ: സ്കൂൾ ബസിൽ നിന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചു വീണു. റോഡിൽ വീണ വിദ്യാർഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസിന്റെ എമർജൻസി വാതിൽ വഴി വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു.

പിന്നാലെ വന്ന ബസ്സ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസ്സിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപെട്ടത്.