തിരുവനന്തപുരം ചാല സ്വദേശികളായ അശോകന്‍, ഭാര്യ ശൈലജ, ഇവരുടെ കൊച്ചുമകന്‍ ആരവ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കുണ്ട്.
കുഞ്ഞിന്റെ നേര്‍ച്ചയ്ക്കായി പഴനിയിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാറിന്റെ ടയര്‍ പൊട്ടി എതിരേ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.