പാൽ കറവയുണ്ടായിരുന്ന പശു ചത്തത് പേവിഷബാധയേറ്റതാണ് കാരണമെന്ന് സംശയം. പാൽ ഉപയോഗിച്ച 29 പേർ കല്ലറ ഗവ. ആശുപത്രിയിലും വീട്ടുടമയടക്കം നാലു പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി.
കല്ലറ വെള്ളംകുടി കാരംകുളത്ത് വീട്ടിൽ ഷീജാകുമാരിയുടെ പശുവാണ് ചത്തത്. മൃഗാശുപത്രിയിൽനിന്നു ഡോക്ടറെത്തി പരിശോധിച്ചപ്പോൾ പേവിഷബാധയുടെ ലക്ഷണങ്ങളാണ്
കാണിക്കുന്നതെന്ന് ഉടമയെ അറിയിച്ചു. 21 ദിവസം മുൻപ് സമീപത്തെ വീട്ടിലെ പട്ടി പേവിഷബാധയേറ്റ് ചത്തിരുന്നു. ഈ പട്ടി തൊഴുത്തിലും കയറിയിരുന്നു. അങ്ങിനെയാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ ആണെന്ന് സംശയിക്കാൻ കാരണം.
പാൽ ഉപയോഗിച്ച് 29 പേർ കല്ലറ ആശുപത്രിയിൽ നിന്നും വാക്സിൻ എടുത്തു.
പശുവിന്റെ ഉടമ ഷീജാകുമാരി, മകൾ, മകൻ, മരുമകൻ എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ......