കെഎസ്ആർടിസി ജീവനക്കാരെ കൊലയ്ക്ക് കൊടുക്കരുത് ശ്രീ എം വിൻസെന്റ് എംഎൽഎ.
September 29, 2022
കെഎസ്ആർടിസി ജീവനക്കാരെ കൊലയ്ക്ക് കൊടുക്കരുത് ശ്രീ എം വിൻസെന്റ് എംഎൽഎ. 12 മണിക്കൂർ സ്പ്രെഡ് ഓവറിൽ സിംഗിൾ ഡ്യൂട്ടി ചെയ്യിപ്പിച് കെഎസ്ആർടിസി ജീവനക്കാരെ അകാല മൃത്യുവിലേക്ക് തള്ളി വിടരുതെന്ന് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം വിൻസൻറ് എംഎൽഎ കെഎസ്ആർടിസി മാനേജ്മെൻറ് നോട് ആവശ്യപ്പെട്ടു. ഒക്ടോബർ ഒന്നിന് കെഎസ്ആർടിസിയിൽ നടക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് ആറ്റിങ്ങൽ യൂണിറ്റിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ള ജീവനക്കാരായ കണ്ടക്ടർമാർ എറണാകുളം തൃശൂർ കോഴിക്കോട് പാലക്കാട് ജില്ലകൾ ജോലി ചെയ്യുകയും അതേ ജില്ലയിലുള്ള ഡ്രൈവർമാർ തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുമ്പോൾ ഒരു കാരണവശാലും 12 മണിക്കൂർ സ്പ്രെഡ് ഓവറിൽ എട്ടുമണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയാൽ അവർക്ക് അവരുടെ കുടുംബാംഗങ്ങളെ കാണാനോ മക്കളെ കാണാനോ ഭാര്യയെ കാണാനോ ഉള്ള അവസരം നിഷേധിക്കുക ആണെന്നും, ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻറ് കേരളം ഭരിക്കുമ്പോൾ ഇത്തരത്തിലുള്ള തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ ആവില്ല എന്നും ശ്രീ എം വിൻസെൻറ് എംഎൽഎ അഭിപ്രായപ്പെട്ടു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ വിഎസ് ശ്യാം കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ഡി അജയകുമാർ, നോർത്ത് ജില്ലാ പ്രസിഡൻറ് എസ് ഷിബു,ജില്ലാ സെക്രട്ടറി ശ്രീ ദീപു ശിവപ്രസാദ് ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ശ്രീ വിഎസ് അജിത് കുമാർ ശ്രീ ടി യു രാജീവ് ശ്രീ എം ഗോപകുമാർ ശ്രീമതി ആശാ എന്നിവർ പങ്കെടുത്തു...