സോളാർ പാനൽ ഫിറ്റ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് നാവായിക്കുളം സ്വാദേശിയായ യുവാവ് മരണപ്പെട്ടു.

കല്ലമ്പലം : സോളാർ പാനൽ ഫിറ്റ് ചെയ്യുന്നതിനിടെ ഷോക്കേറ്റ്  നാവായിക്കുളം സ്വാദേശിയായ യുവാവ് മരണപ്പെട്ടു. നാവായിക്കുളം പുന്നോട് മൂലേവീട്ടിൽ മർഹും നാസർ ദമ്പതികളുടെ മകൻ ആദിൽ(20) ആണ് മരിച്ചത്. കെഎസ്ഇബി പ്രോജക്റ്റിന്റെ ഭാഗമായുള്ള സോളാർപാനൽ ഇന്നലെ വൈകുന്നേരം കടയ്ക്കലിൽ ഒരു വീട്ടിൽ ഫിറ്റ് ചെയ്ത് കണക്ഷൻ നൽകുന്ന സമയത്താണ് യുവാവിന് ഷോക്കേറ്റത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെട്ടു.മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തശേഷം പുന്നോടു  ജമാഅത്ത് പള്ളിയിൽ കബറടക്കി.