ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.നായയുടെ ജഡത്തിന് താഴെ പൂക്കളും ഇലകളും വച്ചിരുന്നു. നാട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്ന നായയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ നായ പലരെയും അക്രമിച്ചതായും അതില്‍ പൊറുതിമുട്ടിയ ആരെങ്കിലും കൊലപ്പെടുത്തിയതാവാമെന്നാണ് ജനപ്രതിനിധികള്‍ ഉള്‍പ്പടെ പറയുന്നത്.
നായയെ കൊന്ന് കെട്ടിത്തൂക്കിയതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. പിന്നീട് നായയുടെ ജഡം ആരോ മറവു ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.