ദിലീപ്–അരുൺ ഗോപി ടീം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജ നടന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. നായിക തമന്ന അടക്കമുള്ള താരങ്ങൾ പൂജയിൽ പങ്കെടുത്തു.രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ഉദയ് കൃഷ്ണയാണ് തിരക്കഥ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്നു.