പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കത്തിച്ച സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി സ്ഥീകരിച്ച് മുദാക്കൽ ഗ്രാമപഞ്ചായത്ത്.

മുദാക്കൽ : നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കത്തിച്ച സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി സ്ഥീകരിച്ച് മുദാക്കൽ ഗ്രാമപഞ്ചായത്ത്. വാർഡ് 20 പരുത്തിയിൽ പാൽസൊസൈറ്റിക്ക് സമീപത്ത് സ്വകാര്യവ്യക്തി വലിയ രീതിയിൽ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശേധന നടത്തിയത്. പരിശോധനയിൽ പ്രദേശത്താകെ പ്ലാസ്റ്റികിന്റെ ഗന്ധവും പുകയും പടർന്ന് ഇരിന്നതായും വലിയ രീതിയിൽ നിരോധിത പ്ലാസ്റ്റിക് അടക്കമുള്ള പ്ലാസ്റ്റിക് ഇൽപനങ്ങൾ കൂട്ടി ഇട്ട് കത്തിക്കുന്നതും മനസിലായി. പ്ലാസ്റ്റിക് കത്തിച്ച സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് 10000 രൂപ പിഴ നൽകി. പഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരെ കർശന നടപടി  സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിൽ കലരുന്നത് ഒട്ടേറെ വിഷവാതകങ്ങളാണ് ശരീരത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഇവ കാൻസർ , ആസ്മ , അലർജി പോലുള്ളവയ്ക്കും കാരണമായേക്കാം . കണ്ണെരിച്ചൽ , ശ്വാസ തടസ്സം , തൊലിപ്പുറത്തെ എരിച്ചിൽ എന്നിവയാണ് ശ്വസിച്ചാലുണ്ടാകുന്ന സാധാരണ ലക്ഷണങ്ങൾ . പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിൽ പടരാൻ സാധ്യതയുള്ള വിഷ വാതകമാണ് നിറവും ഗന്ധവുമില്ലാത്ത കാർബൺ മോണോക്സൈഡ് , അന്തരീക്ഷത്തിൽ ചെറിയ തോതിൽ കാണപ്പെടുന്ന ഈ വാതകം അമിതമായി ശ്വാസകോശത്തിലെത്തുന്നത് മരണത്തിനു പോലും കാരണമായേക്കാം.

പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, സെക്രട്ടറി കെ.പി അനില കുമാരി , ആരോഗ്യ വിദ്യാഭ്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ , ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ ഹരിപ്രസാദ് എന്നിവരും സ്ഥലത്തെത്തി...!