വിളക്കാട്ടുകോണം,തോപ്പിൽ അബ്ദുൽ മനാഫ് ഭാര്യ അലിമാ ബീവി എന്നിവരുടെ മൃതദേഹം 2.9.2022 വെള്ളിയാഴ്ച രാവിലെ 4.00 മണിയോടെ തിരുവനന്തപുരം എയർപോർട്ടിൽ ഏത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഒമാൻ, റൂവിയിലുള്ള സ്വന്തം മുറിയിൽ ഇരുവരെയും മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു എന്ന്
കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതി വൈകുന്നേരത്തോടെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുൻപാണ് ഭാര്യ അമീന ബീവി നാട്ടിൽ നിന്നും ഒമാനിൽ ഉള്ള ഭർത്താവിന്റെ അടുത്തേക്ക് പോയതെന്ന് നാട്ടുകാർ പറയുന്നു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.