സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ, നാല് ജില്ലകളിൽ റെഡ് അലർട്ട്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. എറണാകുളം ജില്ലയിൽ പുലർച്ചെ മുതൽ മഴയാണ്. നാലു ജില്ലകളിൽ തീവ്രമഴക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ജില്ലകളിലാണ് റെഡ് അലർട്ട്.  ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഏഴു ജില്ലകളിൽ യെലോ അലർട്ടുമാണ്. കന്യാകുമാരിക്ക് സമീപത്തെ ചക്രവാത ചുഴിയും തമിഴ് നാടുമുതൽ മധ്യപ്രദേശ് വരെ നീളുന്ന ന്യൂനമർദ പാത്തിയുമാണ് മഴ കനക്കാൻ ഇടയാക്കിയത്. എട്ടാം തീയതി വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.