ഇരുനൂറ്റിയമ്പതോളം പുലികള്‍ നാല് മണി മുതല്‍ സ്വരാജ് റൌണ്ടിലേക്ക് പ്രവേശിച്ച് തുടങ്ങും.നിശ്ചലദൃശ്യങ്ങള്‍ പുലികളി സംഘങ്ങള്‍ക്ക് അകമ്പടിയാകും. മികച്ച സംഘത്തിന് കോര്‍പ്പറേഷന്‍ ട്രോഫികള്‍ സമ്മാനിക്കും. ഈ വര്‍ഷം പ്രാതിനിധ്യം കുറഞ്ഞിട്ടുണ്ടെങ്കിലും അടുത്ത തവണ പുലികളിസംഘങ്ങളുടെ എണ്ണം കൂട്ടുന്നവിധത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.പുലിക്കളിയോടനുബന്ധിച്ച് നഗരം പൊലീസിന്റെ സുരക്ഷാവലയത്തിലാണ്. 500ലേറെ പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ഉച്ച മുതല്‍ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. ഔട്ടര്‍ റിംഗ് റോഡിലൂടെയാകും ഗതാഗത ക്രമീകരണം.സുരക്ഷിതമായി പുലിക്കളി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട് ദേശവ്യാപകമായ ദുഃഖാചരണത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ പുലിക്കളിടോനുബന്ധിച്ചുണ്ടാകില്ല.